Webdunia - Bharat's app for daily news and videos

Install App

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

അഭിറാം മനോഹർ
ബുധന്‍, 15 മെയ് 2024 (17:15 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സിനെയും മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണിനെയും നിര്‍ത്തിപൊരിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായ ഗൗതം ഗംഭീര്‍. ഹാര്‍ദ്ദിക്കിനെ വിമര്‍ശിക്കുന്ന പീറ്റേഴ്‌സണൂം ഡിവില്ലിയേഴ്‌സുമെല്ലാം നായകന്മാരായി എത്ര ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ടെന്ന് സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ ചോദിച്ചു.
 
ക്യാപ്റ്റന്മാരെന്ന നിലയില്‍ ഡിവില്ലിയേഴ്‌സിന്റെയും പീറ്റേഴ്‌സന്റെയും റെക്കോര്‍ഡുകള്‍ അത്ര മികച്ചതല്ല. ആര്‍സിബിയില്‍ ദീര്‍ഘക്കാലമായി കളിച്ചിട്ടും ആര്‍സിബിക്ക് വേണ്ടി ഒന്നും നേടാന്‍ ഡിവില്ലിയേഴ്‌സിന് സാധിച്ചിട്ടില്ല. വ്യക്തിഗത പ്രകടനങ്ങള്‍ മാത്രമാകും ഡിവില്ലിയേഴ്‌സിന് പറയാനുണ്ടാകുക. ഗംഭീര്‍ പറഞ്ഞു. ഈ കുറ്റം പറയുന്നവര്‍ ക്യാപ്റ്റന്മാരായിരുന്നപ്പോള്‍ എന്ത് പ്രകടനമാണ് നടത്തിയതെന്ന് നോക്കുന്നത് നല്ലതായിരിക്കും. അത് ഡിവില്ലിയേഴ്‌സായാലും പീറ്റേഴ്‌സണായാലും ക്യാപ്റ്റനെന്ന നിലയില്‍ ഇവര്‍ ഐപിഎല്ലില്‍ ഒന്നും ചെയ്തിട്ടില്ല. ഹാര്‍ദ്ദിക് ഇപ്പോഴും ഒരു ഐപിഎല്‍ കിരീടം സ്വന്തമാക്കിയ നായകനാണ് അതുകൊണ്ട് ഓറഞ്ചിനെ ഓറഞ്ചുമായെ താരതമ്യം ചെയ്യാവു. ആപ്പിളും ഓറഞ്ചും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും ഗംഭീര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇംഗ്ലണ്ടിന്റെ വെടിക്കെട്ടിനു മുന്നില്‍ കങ്കാരുക്കള്‍ വാലും ചുരുട്ടി ഓടി; ആതിഥേയര്‍ക്കു കൂറ്റന്‍ ജയം

ഓസ്ട്രേലിയൻ പര്യടനത്തിൽ പുജാരയില്ല എന്നത് ഇന്ത്യയെ ബാധിക്കും: ഹനുമാ വിഹാരി

സ്പിന്നിനെതിരെ കെ എല്‍ രാഹുലിന്റെ ടെക്‌നിക് മോശം, നേരിട്ട് ഇടപെട്ട് ഗംഭീര്‍

Bangladesh vs India 2nd test, Day 1: ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശിനു മൂന്ന് വിക്കറ്റ് നഷ്ടം; തകര്‍ത്തുകളിച്ചത് 'മഴ'

Kamindu Mendis: 13 ഇന്നിങ്ങ്സിൽ 5 സെഞ്ചുറി 900+ റൺസ്, കമിൻഡു മെൻഡിസിന് ടെസ്റ്റെന്നാൽ കുട്ടിക്കളി!

അടുത്ത ലേഖനം
Show comments