Webdunia - Bharat's app for daily news and videos

Install App

Gautam Gambhir: ഗൗതി തിരിച്ചെത്തി കൊല്‍ക്കത്തയ്ക്ക് ഐപിഎല്‍ കിരീടവും !

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഗംഭീര്‍ കൊല്‍ക്കത്ത ക്യാംപിലേക്ക് തിരിച്ചെത്തിയത്

രേണുക വേണു
തിങ്കള്‍, 27 മെയ് 2024 (08:05 IST)
Gautam Gambhir: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാംപിലേക്ക് ഗൗതം ഗംഭീര്‍ തിരിച്ചെത്തിയത് ചുമ്മാ അങ്ങ് പോകാനല്ല. കപ്പ് തന്നെയായിരുന്നു കൊല്‍ക്കത്തയും ഗംഭീറും ലക്ഷ്യമിട്ടത്. ഒടുവില്‍ ഇരുവരും ലക്ഷ്യസ്ഥാനത്ത് ഒന്നിച്ചെത്തി. ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. 
 
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഗംഭീര്‍ കൊല്‍ക്കത്ത ക്യാംപിലേക്ക് തിരിച്ചെത്തിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ അംഗമായിരുന്ന ഗംഭീര്‍ ഈ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ കൊല്‍ക്കത്തയ്‌ക്കൊപ്പം ചേര്‍ന്നു. മൂന്നാം ഐപിഎല്‍ കിരീടം തന്നെയായിരുന്നു ഗംഭീറിനെ തിരിച്ചെത്തിക്കുമ്പോള്‍ കൊല്‍ക്കത്തയുടെ ലക്ഷ്യം. 
 
2014 ലാണ് കൊല്‍ക്കത്ത അവസാനമായി ഐപിഎല്‍ കിരീടം നേടിയത്. പത്ത് വര്‍ഷത്തിനു ശേഷമാണ് കൊല്‍ക്കത്ത മൂന്നാം തവണ കിരീടത്തില്‍ ലക്ഷ്യമിടുന്നത്. ആദ്യമായി കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയത് 2012 ലാണ്. 2012, 2014 സീസണുകലില്‍ ഐപിഎല്‍ കിരീടം നേടുമ്പോള്‍ ഗൗതം ഗംഭീര്‍ കൊല്‍ക്കത്തയുടെ നായകനായിരുന്നു. 2024 ല്‍ മൂന്നാം കിരീടം നേടുമ്പോള്‍ മെന്റര്‍ ആയാണ് ഗംഭീര്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിക്ക് ഒപ്പമുള്ളത്. എല്ലാ അര്‍ത്ഥത്തിലും കൊല്‍ക്കത്തയുടെ ഭാഗ്യതാരമാണ് ഗംഭീര്‍ എന്ന് ആരാധകര്‍ വിശ്വസിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Barcelona vs Benfica: 10 പേരുമായി കളിച്ച് പൊരുതി ജയിക്കാമോ? ഞങ്ങൾക്ക് സാധിക്കും, ചാമ്പ്യൻസ് ട്രോഫിയിൽ ബെൻഫിക്കയ്ക്കെതിരെ മിന്നുന്ന ജയം സ്വന്തമാക്കി ബാഴ്സ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

സ്മിത്തിന്റെ വിരമിക്കല്‍ കോലി നേരത്തെയറിഞ്ഞോ?, വൈറലായി താരങ്ങള്‍ ഒന്നിച്ചുള്ള ദൃശ്യങ്ങള്‍

പിള്ളേരെ തൊടുന്നോടാ, ചാമ്പ്യന്‍സ് ട്രോഫിയില്‍ തോല്‍വിയുടെ കണക്ക് ഓസ്‌ട്രേലിയ തീര്‍ത്തത് സച്ചിന്റെ ടീമിനെതിരെ, മാസ്റ്റേഴ്‌സ് ലീഗില്‍ സച്ചിന്‍ തകര്‍ത്തിട്ടും ഇന്ത്യയ്ക്ക് തോല്‍വി

രാജകീയമായി വരും, എന്നിട്ട് സെമിയിലോ ഫൈനലിലോ വീഴും; ദക്ഷിണാഫ്രിക്കയുടെ കാര്യം കഷ്ടം തന്നെ !

അടുത്ത ലേഖനം
Show comments