Glenn Maxwell: 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' മാക്‌സിയെ ഓസ്‌ട്രേലിയയിലേക്ക് പറഞ്ഞുവിടണമെന്ന് ആര്‍സിബി ഫാന്‍സ്; ഡക്കില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് !

ഐപിഎല്ലില്‍ 126 ഇന്നിങ്‌സുകളില്‍ 17 തവണയാണ് മാക്‌സ്വെല്‍ ഡക്കിനു പുറത്തായിരിക്കുന്നത്

രേണുക വേണു
വെള്ളി, 12 ഏപ്രില്‍ 2024 (15:54 IST)
Glenn Maxwell: ഈ ഐപിഎല്‍ സീസണിലെ മൂന്നാം ഡക്കുമായി ഗ്ലെന്‍ മാക്‌സ്വെല്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ മാക്‌സ്വെല്‍ ഇതുവരെ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് വെറും 32 റണ്‍സ് മാത്രം ! ആറ് ഇന്നിങ്‌സില്‍ മൂന്നിലും ഡക്കിന് പുറത്തായി. ഒരു കളിയില്‍ 28 റണ്‍സ് നേടിയത് ഒഴിച്ചാല്‍ മറ്റെല്ലാ കളികളിലും അമ്പേ പരാജയം. 
 
മാക്‌സ്വെല്ലിനെ നാട്ടിലേക്ക് പറഞ്ഞുവിടുന്നതാണ് നല്ലതെന്ന് ആര്‍സിബി ആരാധകര്‍ പോലും പരിഹസിക്കുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഡക്കിന് പുറത്തായപ്പോള്‍ ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോര്‍ഡും മാക്‌സ്വെല്ലിനെ തേടിയെത്തി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്ക് എന്ന നാണക്കേടിനാണ് മാക്‌സ്വെല്‍ അര്‍ഹനായിരിക്കുന്നത്. 
 
ഐപിഎല്ലില്‍ 126 ഇന്നിങ്‌സുകളില്‍ 17 തവണയാണ് മാക്‌സ്വെല്‍ ഡക്കിനു പുറത്തായിരിക്കുന്നത്. 226 ഇന്നിങ്‌സുകളില്‍ 17 ഡക്കുകളുള്ള ദിനേശ് കാര്‍ത്തിക്കാണ് ഇനി രണ്ടാം സ്ഥാനത്ത്. രോഹിത് ശര്‍മയുടെ പേരിലും 17 ഡക്കുകള്‍ ഉണ്ട്, 242 ഇന്നിങ്‌സുകളില്‍ നിന്നാണെന്ന് മാത്രം. 
 
റാഷിദ് ഖാന്‍, പിയൂഷ് ചൗള, സുനില്‍ നരെയ്ന്‍, മന്ദീപ് സിങ് എന്നിവരുടെ പേരില്‍ 15 ഡക്ക്. മനീഷ് പാണ്ഡെയും അമ്പാട്ടി റായിഡുവും 14 തവണ ഡക്കിനു പുറത്തായി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

Sanju Samson: സഞ്ജു ഫിഫ്റ്റി അടിച്ചതൊക്കെ ഫ്‌ളാറ്റ് പിച്ചുകളിൽ; പരിഹസിച്ച് ആരോൺ ഫിഞ്ച്

നീ എങ്ങനെ കളിച്ചാലും 14 കളികളിലും നീ ഓപ്പണറാകും, വൈഭവിന് ആ ഉറപ്പ് കൊടുത്തിട്ടുണ്ട്: റിയാൻ പരാഗ്

Vaibhav Suryavanshi: പരീക്ഷ എഴുതാതിരുന്നത് വെറുതെയായില്ല; സഞ്ജുവിന്റെ ചെന്നൈ വൈഭവിന്റെ ചൂടറിഞ്ഞു !

Vaibhav Suryavanshi: 15 പന്തിൽ ഫിഫ്റ്റിയുമായി 15 വയസ്സുകാരൻ, ചെന്നൈ പരുങ്ങിയ പിച്ചിൽ വൈഭവിനെല്ലാം കുട്ടിക്കളി

അടുത്ത ലേഖനം
Show comments