Webdunia - Bharat's app for daily news and videos

Install App

GT vs RCB: ആര്‍സിബിയുടെ വിജയതുടര്‍ച്ചയ്ക്ക് അവസാനമിട്ട് സിറാജും ജോസേട്ടനും, ഗുജറാത്തിന് 8 വിക്കറ്റിന്റെ വിജയം

അഭിറാം മനോഹർ
വ്യാഴം, 3 ഏപ്രില്‍ 2025 (08:55 IST)
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ വിജയതുടര്‍ച്ചയ്ക്ക് അവസാനമിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആര്‍സിബിയെ 8 വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ 170 റണ്‍സ് എന്ന വിജയലക്ഷ്യമാണ് ഗുജറാത്തിന് മുന്നില്‍ വെച്ചത്. എന്നാല്‍ സായ് സുദര്‍ശന്റെയും ജോസ് ബട്ട്ലറുടെയും ബാറ്റിംഗ് മികവില്‍ അനായാസമായാണ് ഗുജറാത്ത് ഇത് മറികടന്നത്.
 
39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന ജോസ് ബട്ട്ലറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ 39 പന്തില്‍ 49 റണ്‍സും ഷെറഫെന്‍ റുഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍സും നേടി പുറത്തായി. നായകന്‍ ശുഭ്മാന്‍ ഗില്‍ 14 റണ്‍സാണ് നേടിയത്. ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാറും ഹേസല്‍വുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 
 നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് തുടക്കത്തില്‍ തന്നെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. ലിയാം ലിവിങ്ങ്സ്റ്റണും ജിതേഷ് ശര്‍മയും ടിം ഡേവിഡും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് ടീമിനെ 169 എന്ന ഭേദപ്പെട്ട നിലയിലെത്തിച്ചത്. 40 പന്തില്‍ നിന്നും 54 റണ്‍സുമായി ലിയാം ലിവിങ്ങ്സ്റ്റണായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍.  ഗുജറാത്തിനായി മുഹമ്മദ് സിറാജ് മൂന്നും സായ് കിഷോര്‍ 2 വിക്കറ്റും വീഴ്ത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments