CSK vs GT : എതിരാളികൾ ഗുജറാത്ത്, ചെന്നൈയ്ക്ക് ഇന്ന് വിജയം നിർണായകം

അഭിറാം മനോഹർ
വെള്ളി, 10 മെയ് 2024 (15:36 IST)
GT vs CSK, IPL
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ- ഗുജറാത്ത് പോരാട്ടം. 11 മത്സരങ്ങളില്‍ 6 എണ്ണത്തില്‍ വിജയിച്ച് നില്‍ക്കുന്ന ചെന്നൈയ്ക്ക് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ആദ്യ നാലിലുള്ള ടീമാണെങ്കിലും ഇന്ന് വിജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈയ്ക്ക് സാധിക്കും. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരമെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും ചെന്നൈയ്ക്ക് മുന്‍തൂക്കമുണ്ട്. എങ്കിലും ഒന്നും നഷ്ടപ്പെടാനില്ലാത്ത ഗുജറാത്തിനെ എഴുതിതള്ളനാവില്ല.
 
 മതീഷ പതിരാന, മുസ്തഫിസുര്‍ എന്നിവരില്ലാത്ത ചെന്നൈ ബൗളിംഗ് ദുര്‍ബലമാണ്. എന്നാല്‍ പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇരുവരുടെയും അഭാവം ടീമിനെ ബാധിച്ചിരുന്നില്ല. പഞ്ചാബിനെ 139 റണ്‍സിന് പിടിച്ചുകെട്ടാന്‍ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു. തുഷാര്‍ ദേഷ്പാണ്ഡെയായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ നിരയില്‍ തിളങ്ങിയത്.
 
 ബാറ്റിംഗില്‍ റുതുരാജ് ഗെയ്ക്ക്വാദ് മാത്രമാണ് ഫോമിലുള്ളത്. ആദ്യ മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിരുന്ന ശിവം ദുബെയ്ക്ക് കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ തിളങ്ങാനായിട്ടില്ല. അതേസമയം ഗുജറാത്ത് നിരയില്‍ ബാറ്റിംഗില്‍ സായ് സുദര്‍ശന്‍ ഒഴികെ ആര്‍ക്കും തന്നെ തിളങ്ങാനായിട്ടില്ല. സുദര്‍ശന്‍ റണ്‍സ് നേടുന്നുണ്ടെങ്കിലും മോശം സ്‌ട്രൈക്ക് റേറ്റ് ടീമിന് ഗുണം ചെയ്യുന്നില്ല. ശുഭ്മാന്‍ ഗില്‍,ഡേവിഡ് മില്ലര്‍ എന്നിവരും മോശമായതോടെ ഗുജറാത്ത് ബാറ്റിംഗ് ശോകമാണ്. ബൗളിംഗില്‍ റാഷിദ് ഖാനും ഈ സീസണില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി, പരിക്കേറ്റ ഹർഷിത് റാണയ്ക്ക് ടൂർണമെൻ്റ് നഷ്ടമാകും?

എന്താ സംശയം, ലോക ക്രിക്കറ്റിലെ മോസ്റ്റ് ഡെയ്ഞ്ചറസ് പ്ലെയർ അഭിഷേക് തന്നെ, പ്രശംസയുമായി റിഷഭ് പന്ത്

മുന്നിൽ നിന്ന് നയിക്കും, അതാണ് സ്മൃതിക്ക് ശീലം, വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ റെക്കോർഡുകൾ വാരിക്കൂട്ടി സ്മൃതി മന്ദാന

Vaibhav Suryavanshi : 80 പന്തിൽ 175!, അണ്ടർ 19 ലോകകപ്പ് ഫൈനലിൽ വൈഭവ് താണ്ഡവം, 34 ഓവറിൽ 300 കടന്ന് ഇന്ത്യ

പാകിസ്ഥാനൊന്നും സെമി കാണില്ല, ഇത്തവണ ഇന്ത്യ - ഓസ്ട്രേലിയ ഫൈനൽ, പ്രവചനവുമായി മൈക്കൽ ക്ലാർക്ക്

അടുത്ത ലേഖനം
Show comments