Webdunia - Bharat's app for daily news and videos

Install App

നിങ്ങൾക്ക് മടുക്കുന്നില്ലെ, ഹാർദ്ദിക്കിനെ ക്രൂശിച്ച് മതിയായില്ലെ, മുംബൈ ആരാധകർക്കെതിരെ പൊള്ളാർഡ്

അഭിറാം മനോഹർ
തിങ്കള്‍, 15 ഏപ്രില്‍ 2024 (19:18 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റതിന് പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പിന്തുണയുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് കോച്ച് കയ്‌റോണ്‍ പൊള്ളാര്‍ഡ്. തോല്‍വിയുടെ പേരില്‍ ഒരു കളിക്കാരനെ മാത്രം കുറ്റം പറയുന്നത് കേട്ട് മടുത്തുവെന്നും ക്രിക്കറ്റ് ഒരു ടീം ഗെയ്മാണെന്നും മത്സരശേഷം പൊള്ളാര്‍ഡ് പറഞ്ഞു. ആത്യന്തികമായി ഇതൊരു ടീം ഗെയിമാണ്. ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുറ്റം പറയുന്നത് കേട്ട് ഞാന്‍ മടുത്തു.
 
അടുത്ത ആറാഴ്ച കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കേണ്ടവനാണവന്‍. അന്ന് അവന് വേണ്ടി എല്ലാവരും കൈയടിക്കും. മികച്ച പ്രകടനം നടത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യും. ഇപ്പോള്‍ അവനെ തിരെഞ്ഞുപിടിച്ച് കുറ്റപ്പെടുത്താതെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെ മാത്രമെ അവനില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കാനാകു. പൊള്ളാര്‍ഡ് പറഞ്ഞു. അതേസമയം ചെന്നൈയ്‌ക്കെതിരെ നായകനെന്ന നിലയിലും ബൗളര്‍, ബാറ്റര്‍ എന്ന നിലയിലും ഇന്നലെ ഹാര്‍ദ്ദിക് സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടിരുന്നു. മധ്യഓവറുകളില്‍ സ്പിന്നര്‍മാരെ ഉപയോഗികാതിരുന്നതും അവസാന ഓവറില്‍ ധോനിയില്‍ നിന്നും പ്രഹരമേറ്റുവാങ്ങിയതും ഒടുവില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയതും ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായി. ചെന്നൈ ഇന്നിങ്ങ്‌സിലെ അവസാന 4 പന്തുകളില്‍ 20 റണ്‍സാണ് ഹാര്‍ദ്ദിക് വിട്ടുകൊടുത്തത്. ഈ റണ്‍സ് മത്സരത്തില്‍ ഏറെ നിര്‍ണായകമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Royal Challengers Bengaluru: ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മേല്‍ കാര്‍മേഘം ! ചിന്നസ്വാമിയില്‍ മഴയ്ക്ക് സാധ്യത

ടീം തോറ്റു, പക്ഷേ ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ നേട്ടമുണ്ടാക്കി പരാഗും സഞ്ജുവും, രണ്ടുപേർക്കും ആദ്യ 500+ സീസൺ

ഇതിഹാസതാരം സുനിൽ ഛേത്രി കളമൊഴിയുന്നു, അവസാനമത്സരം കുവൈത്തിനെതിരെ

Royal Challengers Bengaluru: മൊത്തം '18' ന്റെ കളി ! 18-ാം നമ്പര്‍ ജേഴ്‌സിയിട്ടവന്‍ കനിയണം; പ്ലേ ഓഫില്‍ കയറുമോ ആര്‍സിബി?

Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

അടുത്ത ലേഖനം
Show comments