IPL 2026, Point Table: മുംബൈ ഇന്ത്യൻസ് പുറത്തേക്കോ? ആദ്യ നാലിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല

എട്ട് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി പഞ്ചാബ് കിങ്‌സ് ആണ് ഒന്നാം സ്ഥാനത്ത്

WEBDUNIA
വ്യാഴം, 30 ഏപ്രില്‍ 2026 (10:15 IST)
IPL 2026, Point Table: ഐപിഎൽ പ്ലേ ഓഫിലേക്ക് ആരൊക്കെ സ്ഥാനം പിടിക്കും? സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോറ്റതോടെ പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാരും 12 പോയിന്റ് ഉറപ്പിച്ചുകഴിഞ്ഞു. 
 
എട്ട് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി പഞ്ചാബ് കിങ്‌സ് ആണ് ഒന്നാം സ്ഥാനത്ത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എട്ട് കളികളിൽ നിന്ന് 12 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. സൺറൈസേഴ്‌സ് ഹൈദരബാദും രാജസ്ഥാൻ റോയൽസും ഒൻപത് കളികളിൽ നിന്ന് 12 പോയിന്റുമായി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. 
 
അഞ്ചാം സ്ഥാനത്തുള്ള ടീമിനു (ഗുജറാത്ത്) എട്ട് പോയിന്റാണുള്ളത്. അതായത് നാലും അഞ്ചും സ്ഥാനക്കാർ തമ്മിൽ നാല് പോയിന്റിന്റെ വ്യത്യാസമുണ്ട്. ഇന്ന് നടക്കുന്ന ഗുജറാത്തിനെതിരായ മത്സരത്തിൽ ആർസിബി ജയിച്ചാൽ 14 പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക് എത്തും. 
 
ആദ്യ നാല് സ്ഥാനങ്ങളിൽ വലിയ മാറ്റത്തിനു ഇനി സാധ്യതയില്ല. പഞ്ചാബും ആർസിബിയും തമ്മിൽ ക്വാളിഫയർ വരാനാണ് നിലവിലെ സാധ്യത. അതേസമയം വലിയ ആരാധകവൃന്ദമുള്ള മുംബൈ ഇന്ത്യൻസിനു മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാണ്. എട്ട് മത്സരങ്ങളിൽ ആറ് തോൽവിയുമായി പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

MI vs SRH : ബോംബെക്കാരാണോ, ഓടിച്ചുവിടണം, അടിച്ചുതകർത്ത് ഹെഡും അഭിഷേകും ക്ലാസനും, ഹൈദരാബാദിനെതിരെ തോൽവി

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

27 പന്തില്‍ 30 റണ്‍സ് മാത്രം, പഞ്ചാബിനെ തോല്‍പ്പിച്ചത് ശ്രേയസിന്റെ മെല്ലെപ്പോക്ക്

ക്രിസ് ഗെയ്‌ലിന്റെ സിക്‌സടി റെക്കോർഡ് ഭീഷണിയിൽ; സൂര്യവൻശി അതും തൂക്കും !

രോഹിത്തും വിൽ ജാക്സും തിരിച്ചെത്തും, മുറിവേറ്റ മുംബൈ ഇന്ന് ഹൈദരാബാദിനെതിരെ

അടുത്ത ലേഖനം
Show comments