താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15, ഐപിഎൽ താരലേലം ഡിസംബറിൽ

താരലേലത്തിന് മുന്‍പായി ടീമുകള്‍ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി നവംബര്‍ 15 ആയിരിക്കും.

അഭിറാം മനോഹർ
വെള്ളി, 10 ഒക്‌ടോബര്‍ 2025 (18:45 IST)
ഈ വര്‍ഷത്തെ ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 15ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 13 മുതല്‍ 15 വരെയുള്ള തീയതികളിലാകും താരലേലം നടക്കുകയെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തവണ ഇന്ത്യയില്‍ വെച്ച് തന്നെയാകും താരലേലമെന്നാണ് സൂചന. താരലേലത്തിന് മുന്‍പായി ടീമുകള്‍ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി നവംബര്‍ 15 ആയിരിക്കും.
 
 കഴിഞ്ഞ വര്‍ഷം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ കുറെ മാറ്റങ്ങള്‍ ടീമില്‍ നടത്തിയേക്കും. ഇതിന്റെ ഭാഗമായി ദീപക് ഹൂഡ, വിജയ് ശങ്കര്‍, രാഹുല്‍ ത്രിപാഠി, സാം കറന്‍, ഡെവോണ്‍ കോണ്‍വെ എന്നീ താരങ്ങളെ ടീം കൈവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണെ ചെന്നൈ ടീമിലെത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം താരലേലത്തിന് മുന്‍പായി രാജസ്ഥാന്‍ വനിന്ദു ഹസരങ്ക, മഹീഷ തീക്ഷണ എന്നിവരെ കൈവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കുമാറി തിരിച്ചെത്തിയ ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനാകും കൂടുതല്‍ ആവശ്യക്കാരുണ്ടാവുക എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ജുറൽ പോര, സ്പിന്നിനെ കളിക്കാൻ സഞ്ജു തന്നെ വേണം, സാമ്പയെ സിക്സുകൾ പറത്തിയേനെ: മുഹമ്മദ് കൈഫ്

താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15, ഐപിഎൽ താരലേലം ഡിസംബറിൽ

മെസ്സി എത്തും മുൻപെ കലൂർ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും, ചെലവ് 70 കോടി

Richa Ghosh: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ച പ്രകടനം, ആരാണ് റിച്ച ഘോഷ്

Yashasvi Jaiswal: സെഞ്ചുറിയുമായി ജയ്‌സ്വാള്‍, 87 ല്‍ വീണ് സായ് സുദര്‍ശന്‍; ഇന്ത്യ ശക്തമായ നിലയില്‍

അടുത്ത ലേഖനം
Show comments