IPL Point Table: ഒരു ടീമിനു കൂടി സ്ഥലമുണ്ട്, 'അടി' കൂടാൻ അഞ്ച് വമ്പൻമാർ !

നാലാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സാണ്. 13 കളികളിൽ നിന്ന് 13 പോയിന്റ്. മേയ് 23 നു ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ പഞ്ചാബിനു 15 പോയിന്റാകും

WEBDUNIA
ചൊവ്വ, 19 മെയ് 2026 (11:07 IST)
IPL Point Table: ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ച് മൂന്ന് ടീമുകൾ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്‌സ് ഹൈദരബാദുമാണ് പ്ലേ ഓഫിലെത്തിയത്. 
 
ഇനി ഒരു ടീമിനു കൂടി പ്ലേ ഓഫിലെത്താൻ അവസരമുണ്ട്. അതിനായി പോരടിക്കുന്നത് അഞ്ച് ടീമുകൾ ! നിലവിൽ എട്ടാം സ്ഥാനത്ത് നിൽക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു പോലും അവസാന നാലിൽ എത്താൻ നേരിയ സാധ്യതയുണ്ട്. 
 
നാലാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സാണ്. 13 കളികളിൽ നിന്ന് 13 പോയിന്റ്. മേയ് 23 നു ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ പഞ്ചാബിനു 15 പോയിന്റാകും. അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാനു രണ്ട് കളികൾ ശേഷിക്കുന്നു. നിലവിൽ 12 കളികളിൽ നിന്ന് 12 പോയിന്റാണ് രാജസ്ഥാന്. ശേഷിക്കുന്ന രണ്ടിലും ജയിച്ചാൽ 16 പോയിന്റോടെ പഞ്ചാബിനു മുന്നിലെത്താം. അങ്ങനെ വന്നാൽ രാജസ്ഥാൻ പ്ലേ ഓഫിലും പഞ്ചാബ് പുറത്താകുകയും ചെയ്യും. 
 
ആറാം സ്ഥാനത്തുള്ള ചെന്നൈയ്ക്കും ഏഴാം സ്ഥാനത്തുള്ള ഡൽഹിക്കും 12 പോയിന്റ് വീതം. എട്ടാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്കു 12 കളികളിൽ 11 പോയിന്റാണ് ഉള്ളത്. രണ്ടിലും ജയിച്ചാൽ 15 പോയിന്റോടെ ചെന്നൈ, ഡൽഹി ടീമുകളെ മറികടക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Ishan Kishan : വിസിൽ അടിച്ച് കഴിഞ്ഞെങ്കിൽ വീട്ടിൽ പോടാ.. ചെന്നൈ ആരാധകരെ പരിഹസിച്ച് ഇഷാൻ കിഷൻ

അഭ്യൂഹങ്ങൾക്ക് വിരാമം, ബ്രസീലിയൻ ടീമിൽ സുൽത്താനെത്തി, ലോകകപ്പിൽ കളിക്കും

ക്ലാസനെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി സഞ്ജു, കലിപ്പിച്ച് താരം, വിട്ടുകൊടുക്കാതെ ചേട്ടനും, ചെന്നൈ - ഹൈദരാബാദ് മത്സരത്തിൽ നാടകീയ രംഗങ്ങൾ

Ruturaj Gaikwad: 'ഇങ്ങനെയൊരു ക്യാപ്റ്റൻ പോരേ ടീമിനെ തോൽപ്പിക്കാൻ'; ഗെയ്ക്വാദിനെ റിലീസ് ചെയ്യണമെന്ന് ചെന്നൈ ആരാധകർ

Chennai Super Kings: ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തേക്ക്

അടുത്ത ലേഖനം
Show comments