Webdunia - Bharat's app for daily news and videos

Install App

2007 ടി 20 ലോകകപ്പ് വിജയം; അന്ന് അവസാന ഓവര്‍ എറിഞ്ഞ ജോഗിന്ദര്‍ ശര്‍മ ഇപ്പോള്‍ എവിടെയാണ്?

Webdunia
ശനി, 25 സെപ്‌റ്റംബര്‍ 2021 (10:35 IST)
2007 സെപ്റ്റംബര്‍ 24 നാണ് മഹേന്ദ്രസിങ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ പ്രഥമ ടി 20 ലോകകപ്പ് കിരീടം ചൂടിയത്. പാക്കിസ്ഥാനെതിരായ ഫൈനലിന്റെ ഓരോ നിമിഷവും നാടകീയമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്റെ തുടക്കം പാളി. 77 ന് ആറ് വിക്കറ്റ് നഷ്ടപ്പെട്ട പാക്കിസ്ഥാനെ പിന്നീട് വിജയപ്രതീക്ഷയിലേക്ക് എത്തിച്ചത് മിസ്ബ ഉള്‍ ഹഖ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ്. ഒടുവില്‍ ഒരു വിക്കറ്റ് ശേഷിക്കെ ആറ് പന്തില്‍ 13 റണ്‍സ് ജയിക്കാന്‍ വേണം എന്ന അവസ്ഥയായി. 
 
ഇന്ത്യയ്ക്ക് വേണ്ടി ജോഗിന്ദര്‍ ശര്‍മയായിരുന്നു അവസാന ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്ത് വൈഡ് ആയി. പിന്നീട് ആറ് പന്തില്‍ 12 റണ്‍സ് ജയിക്കാന്‍ വേണം എന്ന സാഹചര്യമായി. തൊട്ടടുത്ത പന്തില്‍ മിസ്ബ ഉള്‍ ഹഖ് ജോഗിന്ദറിനെ അതിര്‍ത്തി കടത്തി. പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ് കൂടി. എന്നാല്‍, തൊട്ടടുത്ത പന്തില്‍ ജോഗിന്ദറിനെ വീണ്ടും സിക്‌സ് പായിക്കാന്‍ ശ്രമിച്ച മിസ്ബ പുറത്തായി. മലയാളി താരം എസ്.ശ്രീശാന്തിന്റെ കൈയില്‍ ആ പന്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. പ്രഥമ ടി 20 കിരീടം ജയിച്ച ഇന്ത്യ മൈതാനത്ത് ആഘോഷനൃത്തം ചെയ്തു. ജോഗിന്ദര്‍ ശര്‍മയും ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. 
 
കിരീട നേട്ടത്തിന്റെ 14-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അന്ന് ഇന്ത്യയ്ക്കായി അവസാന ഓവര്‍ എറിഞ്ഞ ജോഗിന്ദര്‍ ശര്‍മ എവിടെയാണ്? ഹരിയാന പൊലീസിലെ ഉദ്യോഗസ്ഥനാണ് ജോഗിന്ദര്‍ ഇപ്പോള്‍. ഡി.എസ്.പി. ജോഗിന്ദര്‍ ശര്‍മയുടെ യൂണിഫോമിലുള്ള ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

അടുത്ത ലേഖനം
Show comments