Webdunia - Bharat's app for daily news and videos

Install App

മുംബൈയെ കണ്ടാൽ ഓടിച്ചിട്ട് അടിക്കണം, ജോസേട്ടന് സ്പാർക്ക് കിട്ടിയാൽ ഇന്ന് മുംബൈ ചാമ്പലാകും, കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ
തിങ്കള്‍, 1 ഏപ്രില്‍ 2024 (16:16 IST)
Butler, Mumbai Indians
2018ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ അംഗമായതിന് ശേഷം ടീമിന്റെ പ്രധാന താരങ്ങളിലൊരാളാണ് ഇംഗ്ലീഷ് ഓപ്പണറായ ജോസ് ബട്ട്‌ലര്‍. കഴിഞ്ഞ സീസണില്‍ നിറം മങ്ങിയെങ്കിലും അന്താരാഷ്ട്ര തലത്തില്‍ മികച്ച റെക്കോര്‍ഡുള്ള ജോസ് ബട്ട്‌ലറിനെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഒരാള്‍ക്കും തന്നെ എഴുതിതള്ളാനാകില്ല. 2024 സീസണ്‍ ആരംഭിച്ച രാജസ്ഥാന്‍ റോയല്‍സിന് ജോസ് ബട്ട്‌ലറിന്റെ ഫോമില്ലായ്മ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും ബട്ട്‌ലര്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കികൊണ്ട് പിന്തുണയ്ക്കാന്‍ തന്നെയായിരിക്കും ടീം മാനേജ്‌മെന്റിന്റെ തീരുമാനം. അങ്ങനെയെങ്കില്‍ ബട്ട്‌ലര്‍ക്ക് ഫോമിലെത്താന്‍ മുംബൈയെ പോലെ മറ്റൊരു ഓപ്ഷനില്ല.
 
എന്തെന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അത്രയും മികച്ച റെക്കോര്‍ഡാണ് ഐപിഎല്ലില്‍ ബട്ട്‌ലര്‍ക്കുള്ളത്. മുംബൈക്കെതിരെ ബാറ്റ് ചെയ്ത 8 ഇന്നിങ്ങ്‌സുകളില്‍ നിന്നും 485 റണ്‍സാണ് ബട്ട്‌ലര്‍ അടിച്ചുകൂട്ടിയിട്ടുള്ളത്. 152 എന്ന മികച്ച സ്ട്രൈക്ക് റേറ്റുള്ള താരം 69 റണ്‍സ് ശരാശരിയിലാണ് മുംബൈക്കെതിരെ ബാറ്റ് ചെയ്തിട്ടുള്ളത്. 2022ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ചുറി പ്രകടനം നടത്താന്‍ ബട്ട്‌ലര്‍ക്ക് സാധിച്ചിട്ടുണ്ട്. 4 അര്‍ധസെഞ്ചുറികളും താരം മുംബൈക്കെതിരെ നേടിയിട്ടുണ്ട്.
 
ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെയും മികച്ച റെക്കോര്‍ഡാണ് ബട്ട്‌ലര്‍ക്കുള്ളത്. അതിനാല്‍ തന്നെ മുംബൈ ഇന്ത്യന്‍സിന് വിജയിക്കണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ബട്ട്‌ലറുടെ വിക്കറ്റ് നിര്‍ണായകമാകും.അതേസമയം ഐപിഎല്‍ 2024 സീസണില്‍ ഇതുവരെയും ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും ജോസ് ബട്ട്‌ലറും തിളങ്ങിയിട്ടില്ല. ഏതൊരു ടീമും സ്വപ്നം കാണുന്ന ഓപ്പണിംഗ് ജോഡിയായ ഈ സഖ്യം തിളങ്ങുകയാണെങ്കില്‍ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തുക എന്നത് ഹാര്‍ദ്ദിക്കിന് ദുഷ്‌കരമായി മാറുമെന്നത് ഉറപ്പാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയൻ ഓപ്പണിൽ തോറ്റു, പിന്നാലെ തന്നെ വിവാഹമോചനം, ഓൺലി ഫാൻസിൽ ചേരുമെന്ന് ടെന്നീസ് താരം

ഹാട്രിക് ഓസ്ട്രേലിയൻ ഓപ്പൺ കിരീടനേട്ടം ഒരൊറ്റ ജയം മാത്രം അകലെ, സബലേങ്ക ഫൈനലിൽ

തുടരെ മൂന്നാമത്തെ വിജയം, ശ്രീലങ്കയേയും വീഴ്ത്തി ഇന്ത്യ, അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ സൂപ്പർ സിക്സിൽ

എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രം, ഇന്ത്യൻ ജേഴ്സിയിൽ പാകിസ്ഥാൻ ഉണ്ടാകും, ഐസിസി മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബിസിസിഐ

നോൺ സ്ട്രൈക്കർ എൻഡിൽ നിന്നും സഞ്ജു ബാറ്റ് ചെയ്യുന്നത് കാണുന്നത് ഇഷ്ടം, ഇംഗ്ലണ്ടിനെ തകർത്ത പ്രകടനത്തിന് പിന്നാലെ അഭിഷേക് ശർമ

അടുത്ത ലേഖനം
Show comments