രാജസ്ഥാന്റെ ബോസിന് മുന്നില്‍ കിംഗ് കോലി മാത്രം, ഐപിഎല്‍ സെഞ്ചുറികളില്‍ ഗെയ്‌ലിനെയും മറികടന്ന് ബട്ട്‌ലര്‍

അഭിറാം മനോഹർ
ബുധന്‍, 17 ഏപ്രില്‍ 2024 (14:13 IST)
Butler,Kohli,IPL 2024
ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നാണ് ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്നത്. 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം അവസാന പന്തിലായിരുന്നു രാജസ്ഥാന്‍ മറികടന്നത്. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ സെഞ്ചുറി നേടികൊണ്ട് കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ 60 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്ന ജോസ് ബട്ട്‌ലറായിരുന്നു രാജസ്ഥാന്റെ വിജയശില്പി. കൊല്‍ക്കത്തയ്‌ക്കെതിരായ സെഞ്ചുറിയോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള വിദേശതാരമെന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ബട്ട്‌ലര്‍ക്കായി.
 
തന്റെ ഏഴാമത് ഐപിഎല്‍ സെഞ്ചുറിയാണ് ബട്ട്‌ലര്‍ ഇന്നലെ കൊല്‍ക്കത്തക്കെതിരെ നേടിയത്. 102 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 19 അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. ഐപിഎല്ലിലെ സെഞ്ചുറികണക്കില്‍ 8 സെഞ്ചുറികളുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി മാത്രമാണ് ബട്ട്‌ലറിന് മുന്നിലുള്ളത്. 236 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് കോലിയുടെ നേട്ടം. 52 അര്‍ധശതകങ്ങളും ഐപിഎല്ലില്‍ കോലിയുടെ പേരിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറ്റർമാരെ കുത്തിനിറച്ചാൽ ടീമാകില്ല, കുൽദീപിനെ കളിപ്പിക്കണം : പാർഥീവ് പട്ടേൽ

മാക്സ്വെൽ തിരിച്ചെത്തും, പുതുമുഖങ്ങളായി ജാക്ക് വ്ഡ്വേർഡ്സും ബീർഡ്മാനും, അടിമുടി മാറി ഓസീസ് ടീം

ആദം സാമ്പ വിക്കറ്റുകളെടുക്കുമ്പോൾ കുൽദീപ് വെള്ളം കൊടുക്കാൻ നടക്കുന്നു, ഗംഭീറിനെതിരെ വിമർശനവുമായി ആരാധകർ

'അങ്ങനെയുള്ളവര്‍ക്കു ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ സാധിക്കില്ല'; മുന്‍ഭാര്യയെ വിടാതെ ചഹല്‍

ഐപിഎല്ലിന് ശേഷം പേശികൾക്ക് അപൂർവരോഗം ബാധിച്ചു, കൂടെ നിന്നത് അവർ മാത്രം, തുറന്ന് പറഞ്ഞ് തിലക് വർമ

അടുത്ത ലേഖനം
Show comments