എനിക്ക് പലരും ഉപദേശം നല്‍കി, ആറ് യോര്‍ക്കറുകള്‍ എറിയാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു: കാര്‍ത്തിക് ത്യാഗി

Webdunia
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (14:38 IST)
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ നാല് റണ്‍സ് പ്രതിരോധിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് രാജസ്ഥാന്‍ താരം കാര്‍ത്തിക് ത്യാഗി. നാല് റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന സമയത്ത് ഒരു ഓവറില്‍ വെറും ഒരു റണ്‍സാണ് കാര്‍ത്തിക് ത്യാഗി വിട്ടുകൊടുത്തത്. നിര്‍ണായക സമയത്ത് പന്തെറിയാന്‍ പോയപ്പോള്‍ താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കാര്‍ത്തിക് ത്യാഗി. 
 
'അതൊരു ജീവന്‍മരണ പോരാട്ടത്തിന്റെ നിമിഷമായിരുന്നു. ശരിയായ ഡെലിവറികള്‍ എറിയുക എന്നത് മാത്രമാണ് എന്റെ മനസില്‍ ഉണ്ടായിരുന്ന ലക്ഷ്യം. ചിലര്‍ എന്റെ അടുത്തുവന്ന് എനിക്ക് ഉപദേശങ്ങള്‍ നല്‍കി. ആറ് ഡെലിവറികളിലും യോര്‍ക്കര്‍ എറിയണമെന്നായിരുന്നു ആ സമയത്ത് എന്റെ മനസില്‍ ഉണ്ടായിരുന്നത്. അതിനായി ഞാന്‍ പരമാവധി ശ്രമിച്ചു. ആഗ്രഹിച്ച പോലെ എറിയാനും എനിക്ക് സാധിച്ചു. കളി ജയിച്ച ശേഷം എല്ലാവരും ആഘോഷിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി,' കാര്‍ത്തിക് ത്യാഗി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: 'വിമര്‍ശകരെ വായയടയ്ക്കൂ'; സിഡ്‌നിയില്‍ കോലിക്ക് അര്‍ധ സെഞ്ചുറി

Rohit Sharma: എഴുതിത്തള്ളാന്‍ നോക്കിയവര്‍ക്കു ബാറ്റുകൊണ്ട് മറുപടി; തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയുമായി ഹിറ്റ്മാന്‍

Virat Kohli: രണ്ട് ഡക്കുകള്‍ക്കു ശേഷമുള്ള ഒരു റണ്‍; ആഘോഷമാക്കി ആരാധകര്‍, ചിരിച്ച് കോലി

Lionel Messi: മെസി നവംബറില്‍ എത്തില്ല; സ്ഥിരീകരിച്ച് സ്പോൺസർമാർ

Travis Head vs Mohammed Siraj: 'ഇവനെ കൊണ്ട് വല്യ ശല്യമായല്ലോ'; ഓസ്‌ട്രേലിയയുടെ 'തലയെടുത്ത്' സിറാജ്, റെക്കോര്‍ഡ്

അടുത്ത ലേഖനം
Show comments