Webdunia - Bharat's app for daily news and videos

Install App

കൊൽക്കത്ത മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചത്, ബാക്കി 3 സ്ഥാനങ്ങൾക്കായി മത്സരിക്കുന്നത് 7 ടീമുകൾ

അഭിറാം മനോഹർ
ഞായര്‍, 12 മെയ് 2024 (11:36 IST)
ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫില്‍ യോഗ്യത നേടുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 12 മത്സരങ്ങളില്‍ 9 എണ്ണത്തിലും വിജയിച്ച് 18 പോയന്റുകളാണ് കൊല്‍ക്കത്തയ്ക്കുള്ളത്. 16 പോയന്റുകളുമായി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്താണെങ്കിലും നിലവില്‍ 7 ടീമുകള്‍ക്ക് 16 പോയന്റ് സ്വന്തമാക്കാനുള്ള സാധ്യത മുന്നിലുണ്ട് എന്നതിനാല്‍ മറ്റ് ടീമുകളൊന്നും തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല.
 
രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ ശേഷിക്കുന്ന 3 മത്സരങ്ങളില്‍ നിന്നും ഒരു വിജയമാണ് രാജസ്ഥാന്‍ റോയല്‍സിന് ആവശ്യമുള്ളത്. നിലവിലെ ഫോമില്‍ രാജസ്ഥാന്‍ രണ്ടാമതായി തന്നെ പ്ലേ ഓഫില്‍ കയറാനാണ് സാധ്യത. ചെന്നൈ,ഹൈദരാബാദ്,ഡല്‍ഹി,ലഖ്‌നൗ,ആര്‍സിബി,ഗുജറാത്ത് ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത്. ഈ ടീമുകള്‍ക്കെല്ലാം തന്നെ 16 പോയന്റുകള്‍ സ്വന്തമാക്കാനുള്ള സാധ്യത ഇനിയും അവശേഷിക്കുന്നുണ്ട്.
 
നിലവില്‍ 18 പോയന്റുകളുമായി ഒന്നാമതുള്ള കൊല്‍ക്കത്തയ്ക്ക് രാജസ്ഥാന്‍ റോയല്‍സുമായും ഗുജറാത്ത് ടൈറ്റന്‍സുമായുമാണ് മത്സരങ്ങള്‍ ബാക്കിയുള്ളത്. ഇതില്‍ രണ്ടിലും വിജയിക്കാനായാല്‍ 22 പോയന്റുകളോടെ ഐപിഎല്‍ ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റുകള്‍ നേടിയ ടീം എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സാധിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Champion's Trophy 2025: ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ന് തുടക്കം, ആതിഥേയരായ പാക്കിസ്ഥാനു എതിരാളികള്‍ ന്യൂസിലന്‍ഡ്

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് നാട്ടിലേക്ക് മടങ്ങി

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ എടുത്തിട്ടുണ്ടോ? പരിശീലനത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് കേരളം, സെമിയിൽ ഗുജറാത്തിനെതിരെ മികച്ച നിലയിൽ

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

അടുത്ത ലേഖനം
Show comments