IPL 2024 - Qualifier 1: ഇന്ന് ജയിക്കുന്നവര്‍ നേരെ ഫൈനലിലേക്ക് ! ഐപിഎല്ലിലെ തീപാറും പോരാട്ടത്തിനു ഇനി മണിക്കൂറുകള്‍ മാത്രം

എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന് നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍

രേണുക വേണു
ചൊവ്വ, 21 മെയ് 2024 (09:31 IST)
KKR vs SRH

IPL 2024 - Qualifier 1: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു സണ്‍റൈസേഴ്‌സ് ഹൈദരബാദാണ് എതിരാളികള്‍. രാത്രി 7.30 മുതലാണ് മത്സരം. പോയിന്റ് പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ് കൊല്‍ക്കത്തയും ഹൈദരബാദും. 
 
ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ നേരെ ഫൈനലിലേക്ക് എത്തും. തോല്‍ക്കുന്നവര്‍ക്ക് ഒരു അവസരം കൂടിയുണ്ട്. എലിമിനേറ്റര്‍ മത്സരത്തിലെ വിജയികള്‍ക്കെതിരെ രണ്ടാം ക്വാളിഫയറില്‍ കളിക്കാം. 
 
എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന് നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍. ഇതില്‍ തോല്‍ക്കുന്നവര്‍ പുറത്താകും. 

പ്ലേ ഓഫ് മത്സരങ്ങള്‍, സമയക്രമം 
 
മേയ് 21, ചൊവ്വ (രാത്രി 7.30) - ഒന്നാം ക്വാളിഫയര്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് vs സണ്‍റൈസേഴ്സ് ഹൈദരബാദ് 
 
മേയ് 22, ബുധന്‍ (രാത്രി 7.30) - എലിമിനേറ്റര്‍ - രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 
 
മേയ് 24, വെള്ളി (രാത്രി 7.30) - രണ്ടാം ക്വാളിഫയര്‍ - ഒന്നാം ക്വാളിഫയറില്‍ തോറ്റവരും എലിമിനേറ്ററില്‍ വിജയിച്ചവരും ഏറ്റുമുട്ടും 
 
മേയ് 26, ഞായര്‍ (രാത്രി 7.30) - ഫൈനല്‍ - ഒന്നാം ക്വാളിഫയര്‍ വിജയികളും രണ്ടാം ക്വാളിഫയര്‍ വിജയികളും തമ്മില്‍ 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാബര്‍ അസമിന്റെ മെല്ലെപ്പോക്ക് പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്നു, വിമര്‍ശനവുമായി മുന്‍ താരങ്ങള്‍

നീണ്ട ചർച്ചകൾക്കൊടുവിൽ ഐസിസിക്ക് വഴങ്ങി പാകിസ്ഥാൻ: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിച്ചേക്കും, തീരുമാനം 24 മണിക്കൂറിനുള്ളിൽ

സഞ്ജു വേണ്ടായിരുന്നു, സാം കറന്‍ തന്നെ ബെസ്റ്റ്, ഇംഗ്ലണ്ട് ജയിച്ചപ്പോഴും പരിഹാസം സഞ്ജുവിന്റെ നേരെ

പേടിച്ച് പാക്കിസ്ഥാന്‍, ഇന്ത്യയുമായി കളിക്കും; ആരാധകര്‍ക്കു സന്തോഷവാര്‍ത്ത

T20 Worldcup Eng vs Nepal : അവസാന ബോൾ വരെ വിറപ്പിച്ചു, ഒടുക്കം നേപ്പാൾ കീഴടങ്ങി, ഇംഗ്ലണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അടുത്ത ലേഖനം
Show comments