KL Rahul: നായകസ്ഥാനം വേണ്ടെന്ന് രാഹുല്‍; ഡല്‍ഹിയെ നയിക്കാന്‍ അക്‌സര്‍ പട്ടേല്‍

രാഹുലിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് അക്‌സറിനെ നായകനാക്കാന്‍ ഡല്‍ഹി തീരുമാനിച്ചിരിക്കുന്നത്

രേണുക വേണു
ബുധന്‍, 12 മാര്‍ച്ച് 2025 (11:15 IST)
KL Rahul

KL Rahul: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍. ക്യാപ്റ്റന്‍സി ഏറ്റെടുക്കില്ലെന്ന് കെ.എല്‍.രാഹുല്‍ ഡല്‍ഹി ഫ്രാഞ്ചൈസിയെ അറിയിച്ചു. നായകനാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മെഗാ താരലേലത്തില്‍ രാഹുലിനെ സ്വന്തമാക്കിയത്. എന്നാല്‍ ഫ്രാഞ്ചൈസിയുടെ ആവശ്യം രാഹുല്‍ നിഷേധിച്ചു. 
 
' ഐപിഎല്ലില്‍ ഡല്‍ഹിയെ നയിക്കുക അക്‌സര്‍ പട്ടേല്‍ ആയിരിക്കും. ടീം നായകസ്ഥാനം ഏറ്റെടുക്കണമെന്ന് ഫ്രാഞ്ചൈസി ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ അത് വളരെ വിനീതമായി നിഷേധിച്ചു. ഒരു കളിക്കാരനെന്ന നിലയില്‍ ടീമിനു വേണ്ടി സംഭാവനകള്‍ നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ അറിയിച്ചു,' ഡല്‍ഹി ക്യാപിറ്റല്‍സുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. 
 
രാഹുലിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് അക്‌സറിനെ നായകനാക്കാന്‍ ഡല്‍ഹി തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. 2019 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ് അക്‌സര്‍. മെഗാ താരലേലത്തിനു മുന്നോടിയായി 18 കോടി രൂപയ്ക്കാണ് ഡല്‍ഹി അക്‌സറിനെ നിലനിര്‍ത്തിയത്. 
 
നേരത്തെ പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളെ നയിച്ചിട്ടുള്ള പരിചയസമ്പത്താണ് രാഹുലിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഡല്‍ഹിയെ പ്രേരിപ്പിച്ചത്. മെഗാ താരലേലത്തില്‍ 14 കോടിക്കാണ് രാഹുലിനെ ഡല്‍ഹി സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ആയിരുന്നു കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ നായകന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India A vs Bangladesh A: കണ്ണുംപൂട്ടി അടിക്കുന്ന ചെക്കന്‍ ഉള്ളപ്പോള്‍ ജിതേഷിനെ ഇറക്കിയിരിക്കുന്നു; തോറ്റത് നന്നായെന്ന് ആരാധകര്‍

India vs South Africa, 2nd Test: ഇന്ത്യക്ക് ടോസ് നഷ്ടം, ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും; റിഷഭ് പന്ത് നായകന്‍

മരണക്കളി കളിച്ച് ടൈ ആക്കി, സൂപ്പർ ഓവറിൽ പക്ഷേ അടപടലം, ഇന്ത്യ എ യെ തകർത്ത് ബംഗ്ലാദേശ് ഏഷ്യാകപ്പ് ഫൈനലിൽ

കുറ്റം പറയാനല്ലല്ലോ കോച്ചാക്കിയത്, അത് പരിഹരിക്കാനല്ലെ, ഗംഭീറിനെതിരെ വിമർശനവുമായി മുൻ താരം

ടീമിൽ ഇടമില്ലായിരുന്നു, വാട്ടർ ബോയ് ആയി വെള്ളം ചുമന്നാണ് സമ്പാദ്യമുണ്ടാക്കിയത്: പാർഥീവ് പട്ടേൽ

അടുത്ത ലേഖനം
Show comments