KL Rahul : കെ എൽ രാഹുൽ അപ്ഗ്രേഡഡ് വേർഷൻ, സ്ട്രൈക്ക് റേറ്റ് ഓവർ റേറ്റഡിൽ നിന്ന് മോഡേൺ ഗെയിമിലേക്കുള്ള മാറ്റം

ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ രാഹുലിന് ഇടം ലഭിക്കാതിരിക്കാനുള്ള കാരണമായി മാറിയത് ഇന്‍ഡന്റിന്റെ കുറവായിരുന്നു.

ജിതിൻരാജ് കെ വി
ഞായര്‍, 3 മെയ് 2026 (08:59 IST)
ടീമിന്റെ വിജയത്തെ കാണാതെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുന്നു എന്നതായിരുന്നു ടി20 ക്രിക്കറ്റില്‍ റണ്‍സടിച്ച് കൂട്ടിയിട്ടും കെ എല്‍ രാഹുല്‍ ആരാധകരുടെ പ്രിയ താരമാകാതിരിക്കാനുള്ള കാരണം. ഒരുക്കാലത്തും തന്റെ പ്രതിഭയെ പറ്റിയുള്ള സംശയങ്ങള്‍ രാഹുല്‍ ഉയര്‍ത്തിയിട്ടില്ല. പെട്ടെന്ന് സ്‌കോര്‍ ഉയര്‍ത്താനും ദിവസം മുഴുവന്‍ പ്രതിരോധാത്മകമായി ബാറ്റ് ചെയ്യാനും തനിക്ക് സാധിക്കുമെന്ന് രാഹുല്‍ പലകുറി തെളിയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ രാഹുലിന് ഇടം ലഭിക്കാതിരിക്കാനുള്ള കാരണമായി മാറിയത് ഇന്‍ഡന്റിന്റെ കുറവായിരുന്നു. റണ്‍സ് അടിച്ചുകൂട്ടുമ്പോഴും ടീമിന് താരം പ്രയോരിറ്റി നല്‍കുന്നില്ലെന്നതായിരുന്നു വിമര്‍ശകരുടെ വാദം.
 
 ഏറെക്കാലം ഈ വിമര്‍ശനങ്ങളെ രാഹുല്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ടി20 ക്രിക്കറ്റിലുണ്ടായ മാറ്റം രാഹുലിനെ ശരിക്കും മാറ്റിചിന്തിപ്പിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍. ഇന്ന് 2026ലെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചുനില്‍ക്കെ തന്റെ ഗെയിമിനെയാകെ രാഹുല്‍ പുതുക്കിപണിതിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് ഓവര്‍ റേറ്റഡ് എന്ന ഇടത്ത് നിന്ന് മോഡേണ്‍ ഗെയിം ആവശ്യപ്പെടുന്ന തരത്തിലേക്ക് രാഹുല്‍ ചുവട് മാറി കഴിഞ്ഞു. ഐപിഎല്ലില്‍ 9 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച സ്‌ട്രൈക്ക്‌റേറ്റുമായി 423 റണ്‍സാണ് താരം അടിച്ചെടുത്തത്.
 
ഇതില്‍ തന്നെ 67 പന്തില്‍ നേടിയ 152 റണ്‍സ് പ്രകടനം രാഹുല്‍ അപ്‌ഗ്രേഡഡ് ആയി എന്നതിന് തെളിവായിരുന്നു. അഗ്രസീവായ തുടക്കം ഇന്നിങ്ങ്‌സ് ഉടനീളം നിലനിര്‍ത്തികൊണ്ടുള്ള കെ എല്‍ രാഹുല്‍ മാസ്റ്റര്‍ ക്ലാസ്. പ്രോപ്പര്‍ ക്രിക്കറ്റിങ് ഷോട്ടുകള്‍ കൊണ്ടുള്ള കെ എല്‍ രാഹുല്‍ ഷോ. പഞ്ചാബ് കിങ്ങ്‌സിനെതിരെ നടത്തിയ അസാധാരണമായ ഈ പ്രകടനം മാറിയ ടി20 രീതികള്‍ക്കൊപ്പം നടക്കാന്‍ താനും ഉണ്ടെന്ന പ്രഖ്യാപനമായിരുന്നു. ഈ മാനസികാവസ്ഥയിലേക്ക് എത്തുന്നത് ശ്രമകരമായിരുന്നുവെന്ന് മത്സരശേഷം രാഹുല്‍ തന്നെ പ്രതികരിച്ചത് രാഹുല്‍ അപ്‌ഗ്രേഡഡായി എന്നതിന് തെളിവാണ്.
 
ഈ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 52 പന്തില്‍ 92, ചെന്നൈക്കെതിരെ 10 പന്തില്‍ 18, പഞ്ചാബിനെതിരെ 67 പന്തില്‍ 152, ഒടുവില്‍ രാജസ്ഥാനെതിരെ 40 പന്തില്‍ 75 റണ്‍സ് പ്രകടനങ്ങള്‍ മാത്രം മതി രാഹുലിന് വന്ന മാറ്റം വ്യക്തമാകാന്‍. അതേസമയം നിലവില്‍ വമ്പന്‍ പ്രകടനങ്ങള്‍ നടത്തുമ്പോഴും ദേശീയ ടീമില്‍ ഓപ്പണറായുള്ള മടക്കം രാഹുലിനെ സംബന്ധിച്ച് വലിയ കടമ്പയാണ്. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി, പ്രിയാന്‍ഷ് ആര്യ, പ്രഭ് സിമ്രാന്‍, യശ്വസി ജയ്‌സ്വാള്‍ എന്ന് തുടങ്ങി വലിയ മത്സരമാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ പൊസിഷനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments