Webdunia - Bharat's app for daily news and videos

Install App

മുംബൈക്കെതിരെ 17 റൺസ് കൂടി, വിരാട് കോലിയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂർവനേട്ടം

അഭിറാം മനോഹർ
തിങ്കള്‍, 7 ഏപ്രില്‍ 2025 (17:38 IST)
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോലിയെ കാത്തിരിക്കുന്നത് ഇന്ത്യന്‍ താരങ്ങളില്‍ മറ്റാര്‍ക്കും തന്നെ നേടാനാകാത്ത റെക്കോര്‍ഡ്. മുംബൈ ഇന്ത്യന്‍സിനെതിരെ 17 റണ്‍സ് സ്വന്തമാക്കാനായാല്‍ ടി20 ക്രിക്കറ്റില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന നേട്ടം കോലിയ്ക്ക് സ്വന്തമാകും. ഐപിഎല്ലിലും ഇന്ത്യന്‍ ദേശീയ ടീമിനുമായി കളിച്ച മത്സരങ്ങളില്‍ നിന്നും 12,983 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.
 
14,562 ടി20 റണ്‍സുകളുള്ള വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ലിനാണ് ടി20 ഫോര്‍മാറ്റില്‍ ഏറ്റവും റണ്‍സുകളുള്ളത്. അലക്‌സ് ഹെയ്ല്‍സ്(13,610), ഷുഹൈബ് മാലിക്(13,557), കെയ്‌റോണ്‍ പൊള്ളാര്‍ഡ്(13,537) എന്നിവരാണ് കോലിയ്ക്ക് മുന്‍പായി 13,000 ടി20 റണ്‍സ് എന്ന നാഴികകല്ല് പിന്നിട്ടിട്ടുള്ളത്. സീസണില്‍ ഇതുവരെ 3 കളികളില്‍ നിന്നും 97 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Asia Cup: ഏഷ്യാകപ്പിൽ അസാധാരണ പ്രതിസന്ധി, മത്സരത്തിനെത്താതെ പാക് താരങ്ങൾ ഹോട്ടലിൽ തുടരുന്നു

ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനായി ജേക്കബ് ബെതേല്‍

എഫ് സി ഗോവ- അൽ നസർ മത്സരത്തിനായുള്ള ടിക്കറ്റ് വില്പന തുടങ്ങി, ക്രിസ്റ്റ്യാനോ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷ

UAE vs Pakistan: പാകിസ്ഥാനെ ഭയമില്ല,ലക്ഷ്യം സൂപ്പർ ഫോർ തന്നെ, നയം വ്യക്തമാക്കി യുഎഇ

ഏഷ്യാകപ്പിൽ നിർണായക മത്സരത്തിൽ ജയിച്ച് കയറി ബംഗ്ലാദേശ്, അഫ്ഗാനെ പരാജയപ്പെടുത്തിയത് 8 റൺസിന്

അടുത്ത ലേഖനം
Show comments