ഇനി ഐപിഎല്‍ കളിക്കണോ? തീരുമാനമെടുക്കാതെ ധോണി; ചെന്നൈയിലെ സാധ്യതകള്‍ ഇങ്ങനെ

2025 ഐപിഎല്‍ കളിക്കുമോ എന്ന കാര്യത്തില്‍ ധോണി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

രേണുക വേണു
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (08:27 IST)
ഐപിഎല്ലില്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ മഹേന്ദ്രസിങ് ധോണി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ താരം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ധോണിയുടെ തീരുമാനത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് കാത്തിരിക്കുകയാണ്. ഐപിഎല്ലില്‍ തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ ധോണിയെ നിലനിര്‍ത്താന്‍ ചെന്നൈ തയ്യാറാണ്. മെഗാ താരലേലത്തിനു മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ബിസിസിഐയ്ക്കു സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 31 ആണ്. അതിനു മുന്‍പ് ധോണിയുടെ തീരുമാനം അറിയാനാണ് ചെന്നൈ കാത്തിരിക്കുന്നത്. 
 
2025 ഐപിഎല്‍ കളിക്കുമോ എന്ന കാര്യത്തില്‍ ധോണി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധോണി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യാന്തര താരമല്ലാത്ത വിഭാഗത്തില്‍ ധോണിയെ നിലനിര്‍ത്താന്‍ ചെന്നൈ തയ്യാറാണ്. അങ്ങനെയെങ്കില്‍ നാല് കോടി രൂപയ്ക്കായിരിക്കും മുന്‍ നായകനെ ചെന്നൈ നിലനിര്‍ത്തുക. ഐപിഎല്ലില്‍ ഇനിയും കളിക്കുന്നുണ്ടെങ്കില്‍ ചെന്നൈയില്‍ തന്നെ തുടരാനാണ് ധോണിയ്ക്കും താല്‍പര്യം. 
 
അതേസമയം ഋതുരാജ് ഗെയ്ക്വാദ് ആയിരിക്കും ചെന്നൈ നിലനിര്‍ത്തുന്ന ആദ്യതാരം. ആദ്യ ചോയ്‌സ് എന്ന നിലയില്‍ 18 കോടിക്ക് ആയിരിക്കും ഗെയ്ക്വാദിനെ ചെന്നൈ നിലനിര്‍ത്തുക. നായകസ്ഥാനത്തും ഗെയ്ക്വാദ് തുടരും. ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരേയും ചെന്നൈ നിലനിര്‍ത്തിയേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

2027 ഏകദിന ലോകകപ്പ് ടീമിൻ്റെ പരിഗണന ലിസ്റ്റിൽ 20 താരങ്ങൾ, ഐപിഎല്ലിലെ പ്രകടനങ്ങൾ ട്രാക്ക് ചെയ്ത ശേഷം ചുരുക്കപ്പട്ടിക

ടീമിൽ ഇടം പോലുമെത്താൻ യോഗ്യതയില്ല, അവനെ പിടിച്ച് ക്യാപ്റ്റനാക്കി, ഷഹീൻ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് റഷീദ് ലത്തീഫ്

അഭിഷേക് ബാറ്റിംഗിൽ ബാലൻസ് കണ്ടെത്തണം, സെവാഗിനെ മാതൃകയാക്കണം, നിർദേശവുമായി അനിൽ കുംബ്ലെ

കൊൽക്കത്തയ്ക്ക് പിന്നെയും തിരിച്ചടി, 18 കോടി മുടക്കി സ്വന്തമാക്കിയ പതിരാനയ്ക്ക് എൻഒസിയില്ല

അയർലൻഡ് ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിന്മാറി പോൾ സ്റ്റിർലിംഗ്; ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ പുതിയ നായകൻ

അടുത്ത ലേഖനം
Show comments