ചെന്നൈയോട് തോറ്റെങ്കിലും മുംബൈ ആരാധകര്‍ നിരാശപ്പെടരുത്; അടുത്ത കളി സീന്‍ മാറും

Webdunia
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (11:02 IST)
മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ നിരാശപ്പെടരുത്. ടീം പൂര്‍വ്വാധികം ശക്തിയോടെ പഴയ ഫോമിലേക്ക് തിരിച്ചെത്തും. പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇറങ്ങിയത്. അടുത്ത കളി ആകുമ്പോഴേക്കും ടീം ഘടന കൂടുതല്‍ ശക്തിപ്പെടും. ചെന്നൈയ്‌ക്കെതിരെ കളിക്കാതിരുന്ന പ്രധാന താരങ്ങളെല്ലാം അടുത്ത കളിയില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലുണ്ടാകും.
 
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ അടുത്ത കളിയില്‍ തിരിച്ചെത്തും. രോഹിത് ആയിരിക്കും അടുത്ത കളി മുതല്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുക. മധ്യനിരയില്‍ മുംബൈ ഇന്ത്യന്‍സിന് കരുത്ത് പകരുന്ന ഹാര്‍ദിക് പാണ്ഡ്യയും അടുത്ത കളിയില്‍ തിരിച്ചെത്തും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഹാര്‍ദിക് പാണ്ഡ്യ കളിച്ചിരുന്നില്ല. ഈ രണ്ട് താരങ്ങള്‍ തിരിച്ചെത്തുന്നതോടെ ടീം കൂടുതല്‍ കരുത്താര്‍ജ്ജിക്കും. രോഹിത്തിന്റെ സാന്നിധ്യം സഹ ഓപ്പണറായ ക്വിന്റണ്‍ ഡി കോക്കിനും പ്രചോദനമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

വലിയ ടൂര്‍ണമെന്റുകളില്‍ ഓസീസിനെ എഴുതിത്തള്ളരുത്, ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ പ്രവചിച്ച് മൈക്കല്‍ ക്ലാര്‍ക്ക്

Jos Butler : റെക്കോർഡ് ബുക്കിൽ റൂട്ടിനെയും സ്റ്റോക്സിനെയും പിന്തള്ളി ജോസ് ബട്ട്‌ലർ

അഫ്ഗാൻ കരുത്തർ, വേണമെങ്കിൽ ഇന്ത്യയെപ്പോലും വീഴ്ത്താൻ അവർക്കാകും: ഇയോൺ മോർഗൻ

ടി20 ലോകകപ്പ് നഷ്ടപ്പെട്ടാല്‍ ഗംഭീറിന്റെ സ്ഥാനവും തെറിക്കും, തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

ലോകകപ്പ് മുഴുവനായി ബഹിഷ്കരിക്കില്ല, പക്ഷേ ഇന്ത്യക്കെതിരെ കളിക്കില്ല, പുതിയ പ്ലാനുമായി പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments