Webdunia - Bharat's app for daily news and videos

Install App

23.75 കോടി മുടക്കി ടീമിലെത്തിച്ച വെങ്കിടേഷ് അയ്യരുമല്ല, കൊൽക്കത്തയുടെ നായകനാകുന്നത് സർപ്രൈസ് താരം!

അഭിറാം മനോഹർ
തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (18:11 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ആരാകണമെന്ന കാര്യത്തില്‍ ഫ്രാഞ്ചൈസി തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ഐപിഎല്‍ താരലേലത്തില്‍ 23.75 കോടി മുടക്കി ടീമിലെത്തിച്ച വെങ്കിടേഷ് അയ്യരാകും നായകനെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പുതിയ സൂചനകള്‍ പ്രകാരം ടീം ഒന്നര കോടി രൂപയ്ക്ക് സ്വന്തമാക്കിയ വെറ്ററന്‍ താരം അജിങ്ക്യ രഹാനെയാകും ടീം നായകനാവുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 രഹാനെയെ നായകനാക്കുന്നതിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് 90 ശതമാനവും തീരുമാനത്തിലെത്തിയതായി കൊല്‍ക്കത്ത ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. താരലേലത്തില്‍ ആദ്യഘട്ടത്തില്‍ തഴഞ്ഞ രഹാനയെ അവസാന റൗണ്ടിലാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മുംബൈ നായകനായുള്ള അനുഭവസമ്പത്ത് ടീമിന് ഗുണകരമാകുമെന്നാണ് ടീം മാനേജ്‌മെന്റ് ചിന്തിക്കുന്നത്.
 
 കഴിഞ്ഞ സീസണ്‍ വരെ മുംബൈ ടി20 ടീമിന്റെ കൂടി നായകനായിരുന്നു അജിങ്ക്യ രഹാനെ. 2022ല്‍ കൊല്‍ക്കത്തയില്‍ കളിച്ച രഹാനയെ മോശം ഫോമിന്റെ പേരില്‍ ടീം പുറത്താക്കിയിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് പിന്നീട് ഐപിഎല്ലില്‍ രഹാനെ കാഴ്ചവെച്ചത്. ഐപിഎല്ലില്‍ 2018ലും 2019ലും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായിരുന്നു രഹാനെ. എന്നാല്‍ രഹാനയ്ക്ക് കീഴില്‍ കളിച്ച 24 മത്സരങ്ങളില്‍ 9 എണ്ണത്തില്‍ മാത്രം വിജയിക്കാനെ രാജസ്ഥാന് സാധിച്ചുള്ളു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: തോറ്റെന്നു കരുതി ബുംറയ്ക്കു കൂടുതല്‍ പണി കൊടുക്കില്ല; നിലപാട് വ്യക്തമാക്കി ഗംഭീര്‍

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

എന്ത് ചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ ഗൗതി, അവസാനം കളിച്ച 9 ടെസ്റ്റിൽ ഇന്ത്യ ജയിച്ചത് ഒന്നിൽ മാത്രം

India vs England: വാലറ്റം 'അടപടലം', ക്യാച്ച് അക്യുറസി 'കണ്ടംകളി ലെവല്‍'; ഈ തോല്‍വിയില്‍ ഞെട്ടാനില്ല !

അടുത്ത ലേഖനം
Show comments