6 തവണ പുറത്താക്കി, ഇനിയും സഞ്ജുവിനെ നിന്റെ മുന്നിലേക്ക് ഇട്ട് തരില്ല, ഹസരങ്കയെ റാഞ്ചി രാജസ്ഥാന്‍, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

അഭിറാം മനോഹർ
തിങ്കള്‍, 25 നവം‌ബര്‍ 2024 (11:13 IST)
Sanju samson- hasaranga
ഐപിഎല്‍ താരലേലത്തിന്റെ ആദ്യദിനം അവസാനിച്ചപ്പോള്‍ 5 താരങ്ങളെയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ യുവനിരയാല്‍ സമ്പന്നമായ നിരയില്‍ ബാറ്റര്‍മാരായി അഞ്ച് താരങ്ങളുള്ളപ്പോള്‍ ബൗളിംഗ് നിരയില്‍ സന്ദീപ് ശര്‍മയെ മാത്രമായിരുന്നു ടീം നിലനിര്‍ത്തിയത്. താരലേലത്തില്‍ ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറിനെ 12.50 കോടി കൊടുത്ത് വാങ്ങിയപ്പോള്‍ സ്പിന്നര്‍മാരായി വാനിന്ദു ഹസരംഗ(5.25 കോടി), മഹീഷ തീക്ഷണ(4.40 കോടി) എനിവരെയും രാജസ്ഥാന്‍ ടീമിലെത്തിച്ചു. ഇതില്‍ വാനിന്ദു ഹസരംഗയെ സ്വന്തമാക്കിയ രാജസ്ഥാന്റെ തീരുമാനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
 
ശ്രീലങ്കന്‍ സ്പിന്നര്‍ക്കെതിരെ ഇന്ത്യന്‍ ജേഴ്‌സിയിലും രാജസ്ഥാന്‍ ജേഴ്‌സിയിലും ദയനീയമായ റെക്കോര്‍ഡാണ് രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണുള്ളത്. ടി20യില്‍ 8 ഇന്നിങ്ങ്‌സുകളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അതില്‍ 6 തവണയും സഞ്ജുവിനെ പുറത്താക്കാന്‍ ഹസരംഗയ്ക്ക് സാധിച്ചിരുന്നു. 6.66 മാത്രമാണ് ഹസരംഗയ്‌ക്കെതിരെ സഞ്ജുവിന്റെ ശരാശരി. ഹസരംഗയ്‌ക്കെതിരെ 43 പന്തുകളില്‍ 40 റണ്‍സ് മാത്രമാണ് സഞ്ജു നേടിയിട്ടുള്ളത്. ഇതില്‍ 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിഹസിച്ച് അബ്രാര്‍, ഇന്ത്യക്കെതിരായ സെലിബ്രേഷന്‍ കൊണ്ട് മറുപടി കൊടുത്ത് ഹസരംഗ (വീഡിയോ)

Sanju Samson: അഞ്ചാം നമ്പറിലെ ബെസ്റ്റ് ചോയ്സ് സഞ്ജു തന്നെ, നിരാശപ്പെടുത്തിയിട്ടും താരത്തിന് പിന്തുണയുമായി ഇന്ത്യൻ പരിശീലകൻ

India vs Bangladesh: സഞ്ജു തുടരും,ഏഷ്യാകപ്പ് ഫൈനലുറപ്പിക്കാൻ ബംഗ്ലദേശിനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നു

വിക്കറ്റ് നേടിയപ്പോൾ ഹസരങ്കയുടെ ആഘോഷം അനുകരിച്ച് അബ്റാർ, അതേ ഭാഷയിൽ ഹസരംഗയുടെ മറുപടി: വീഡിയോ

India vs Bangladesh, Asia Cup 2025: സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം

അടുത്ത ലേഖനം
Show comments