Webdunia - Bharat's app for daily news and videos

Install App

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അഭിറാം മനോഹർ
ചൊവ്വ, 7 മെയ് 2024 (12:51 IST)
Rajasthan Royals,IPL
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം. ആകെ കളിച്ച 10 മത്സരങ്ങളില്‍ എട്ടിലും വിജയിച്ചുകൊണ്ട് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. പ്ലേ ഓഫ് ഏറെ കുറെ ഉറപ്പിച്ചെങ്കിലും ആദ്യ രണ്ട് സ്ഥാനക്കാരില്‍ ഇടം പിടിക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയിക്കേണ്ടത് രാജസ്ഥാന് ആവശ്യമാണ്. ആദ്യ 2 സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫില്‍ രണ്ട് മത്സരങ്ങള്‍ കളിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ ഫൈനല്‍ സാധ്യതയും ഈ ടീമുകള്‍ക്ക് വര്‍ധിക്കും.
 
നിലവില്‍ 11 കളികളില്‍ 10 പോയന്റുമായി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി. പ്ലേ ഓഫിലെത്തണമെങ്കില്‍ ശേഷിക്കുന്ന 3 മത്സരങ്ങളിലും ഡല്‍ഹിക്ക് വിജയിക്കേണ്ടതുണ്ട്. രാജസ്ഥാന്‍ ഇന്ന് പരാജയപ്പെടുകയാണെങ്കില്‍ പോലും രണ്ടാം സ്ഥാനത്ത് ഇളക്കം സംഭവിക്കില്ലെങ്കിലും കഴിഞ്ഞ മത്സരത്തില്‍ തോറ്റ രാജസ്ഥാന് പ്ലേ ഓഫിന് മുന്‍പ് തന്നെ വിജയവഴിയില്‍ തിരിച്ചെത്തേണ്ടതുണ്ട്. പ്ലേ ഓഫിലും ഫൈനലിലും ജോസ് ബട്ട്ലറിന്റെ സാന്നിധ്യം ഉറപ്പില്ലാത്തതിനാല്‍ തന്നെ ബാറ്റിംഗ് നിരയില്‍ പരീക്ഷണങ്ങള്‍ നടത്തണമെങ്കിലും ഇന്നത്തെ മത്സരം രാജസ്ഥാന് വിജയിച്ചേ മതിയാകു.
 
 കഴിഞ്ഞ സീസണില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അവസാന മത്സരങ്ങളില്‍ നേരിട്ട  തോല്‍വികളെ തുടര്‍ന്ന് പ്ലേ ഓഫില്‍ ഇടം നേടാതെ അഞ്ചാമതായാണ് രാജസ്ഥാന്‍ സീസണ്‍ അവസാനിപ്പിച്ചത്. ഈ സീസണില്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പാണെങ്കിലും കഴിഞ്ഞ സീസണില്‍ സംഭവിച്ച പോലുള്ള അനാസ്ഥകള്‍ ആദ്യ രണ്ടിലെ രാജസ്ഥാന്റെ സ്ഥാനം നഷ്ടപ്പെടുത്തും. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം വിജയിച്ച് ആദ്യ 2 സ്ഥാനം ഉറപ്പിക്കുക എന്നതാകും രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുറിവേറ്റ ഇന്ത്യയെ ഭയക്കണം, തോൽവി കണ്ട് സന്തോഷിക്കണ്ട, മുന്നറിയിപ്പുമായി ഓസീസ് താരം

പുജാരയും രഹാനെയും സ്പെഷ്യൽ പ്ലെയേഴ്സ്, ടി20 അല്ല ടെസ്റ്റ്, സ്വിഗും സീമും ഉള്ളപ്പോൾ ബാറ്റ് ചെയ്യുക എളുപ്പമല്ല, ഇന്ത്യൻ ബാറ്റർമാരെ ഓർമപ്പെടുത്തി ഗവാസ്കർ

ഒരു സ്പിൻ പിച്ച് ഒരുക്കി തരു, ഈ ഇന്ത്യയെ പാകിസ്ഥാനും തോൽപ്പിക്കും: വസീം അക്രം

ആദ്യ 2 ടെസ്റ്റിൽ ബുമ്രയാണോ നായകൻ?, എങ്കിൽ ബുമ്ര തന്നെ തുടരണം, കാരണം പറഞ്ഞ് ഗവാസ്കർ

ബിജെപിക്ക് തീറെഴുതിയ ബിസിസിഐ, ജയ് ഷാ പോകുമ്പോൾ പുതിയ ബിസിസിഐ സെക്രട്ടറി ആവുക അരുൺ ജെയ്റ്റ്‌ലിയുടെ മകൻ!

അടുത്ത ലേഖനം
Show comments