Webdunia - Bharat's app for daily news and videos

Install App

തോൽവിയിലും റാഷിദ് ഖാന് തലയുയർത്തി നിൽക്കാം, സീസണിലെ ആദ്യ ഹാട്രിക് താരത്തിന് സ്വന്തം

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2023 (14:43 IST)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അവസാന നിമിഷം തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഐപിഎൽ പതിനാറാം സീസണിലെ ആദ്യ ഹാട്രിക് നേട്ടമെന്ന റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ സൂപ്പർ സ്പിന്നർ റാഷിദ് ഖാൻ. കൊൽക്കത്തയ്ക്കെതിരായ മത്സരം ഗുജറാത്തിൻ്റെ കൈകളിലെത്തിച്ച ഓവറായിരുന്നു റാഷിദ് എറിഞ്ഞ 17ആം ഓവർ. ആദ്യ പന്തിൽ വമ്പനടിക്കാരൻ ആൻഡ്രേ റസ്സലിനെ പുറത്താക്കിയാണ് റാഷിദ് തുടങ്ങിയത്.
 
 പിന്നാലെ അപകടകാരിയായ സുനിൽ നരെയ്നെയും താരം വിക്കറ്റിന് മുന്നിൽ കുടുക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോയായിരുന്നു ശാർദൂൽ താക്കൂറായിരുന്നു മൂന്നാം പന്തിൽ റാഷിദിൻ്റെ ഇരയായത്. കെകെ ആറിനെതിരായ മത്സരത്തിൽ നായകൻ ഹാർദ്ദിക് പാണ്ഡ്യയുടെ അഭാവത്തിൽ റാഷിദായിരുന്നു ടീമിനെ നയിച്ചത്. ഐപിഎല്ലിൽ നായകനെന്ന നിലയിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും ഇതോടെ താരം സ്വന്തമാക്കി.
 
2009ൽ ആർസിബിക്കെതിരെയും ഡെക്കാൻ ചാർജേഴ്സിനെതിരെയും യുവരാജ് സിംഗും 2014ൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഷെയ്ൻ വാട്ട്സണുമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. കെകെആറിനെതിരെ ഹാട്രിക് നേടുന്ന നാലാമത്തെ താരമാണ് റാഷിദ്. 2008ൽ മഖായ എൻടിനി, 2015ൽ പ്രവീൺ താംബെ, 2022ൽ യൂസ്വേന്ദ്ര ചഹാൽ എന്നിവരാണ് ഇതിന് മുൻപ് കെകെആറിനെതിരെ ഹാട്രിക് നേടിയിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അടുത്ത ലേഖനം
Show comments