എതിർ ടീമിനെ എട്ട് തവണ, സ്വയം പുറത്തായത് ഏഴ് തവണ; വല്ലാത്തൊരു ആർസിബി

ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ആർസിബി ഈ നേട്ടം കൈവരിച്ചത്

WEBDUNIA
ചൊവ്വ, 28 ഏപ്രില്‍ 2026 (16:14 IST)
2025 ലെ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഈ സീസണിലും കുതിപ്പ് തുടരുകയാണ്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആർസിബി ഇപ്പോൾ. അതേസമയം ഐപിഎലിൽ ഒരു ടീമിനെ 100 ൽ കുറവിൽ റൺസിൽ ഒതുക്കുന്ന ടീമെന്ന നേട്ടം എട്ടാം തവണയും ആർസിബി സ്വന്തമാക്കി കഴിഞ്ഞു. 
 
ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ആർസിബി ഈ നേട്ടം കൈവരിച്ചത്. എതിർ ടീമിനെ ഏറ്റവും കൂടുതൽ തവണ 100 ൽ കുറവ് ടോട്ടലിൽ ഒതുക്കിയ ടീമെന്ന റെക്കോർഡ് ആർസിബിക്കു സ്വന്തം. ഏഴ് തവണ ഈ നേട്ടം കൈവരിച്ച മുംബൈ ഇന്ത്യൻസാണ് രണ്ടാമത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് തവണയും ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ച് തവണയും ഈ നേട്ടം കൈവരിച്ചു. 
 
അതേസമയം ഏറ്റവും കൂടുതൽ തവണ കുറഞ്ഞ സ്‌കോറിൽ പുറത്തായ ടീമുകളുടെ പട്ടികയിലും ആർസിബി ഉണ്ട്. ഏഴ് തവണയാണ് ഐപിഎലിൽ ആർസിബി 100 ൽ താഴെ സ്‌കോറിനു പുറത്തായത്. പത്ത് തവണ 100 ൽ താഴെ റൺസിനു പുറത്തായ ഡൽഹി ക്യാപിറ്റൽസ് മാത്രമാണ് ആർസിബിക്കു മുന്നിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആയുഷ് മാത്രെയുടെ പകരക്കാരനോ?, മുംബൈ യുവ ഓൾറൗണ്ടറെ ട്രയൽസിനെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, ആരാണ് ആയുഷ് വർതക്?

Shreyas Iyer : എന്നെ കൊണ്ട് സാധിക്കില്ലെന്ന് അവർ പറഞ്ഞു, ഇന്നത് ചെയ്തു കാണിക്കുന്നു : ശ്രേയസ് അയ്യർ

ക്യാപ്റ്റൻസി പന്തിന് പറ്റിയ പണിയല്ല, ആ ഭാരം ഒഴിഞ്ഞാൽ തന്നെ പ്രകടനം മെച്ചപ്പെടുമെന്ന് മുൻ ഇന്ത്യൻ താരം

സെലക്ടർമാരെ, കാണുന്നില്ലെ: ഐപിഎല്ലിൽ മിന്നൽ പ്രകടനവുമായി ഭുവനേശ്വർ കുമാർ, ഈ കണക്കുകളെ തള്ളാനാകില്ല

ആള് കൂടിയാൽ പാമ്പ് ചാകില്ലെന്ന് പന്ത്, വിരൽ ചൂണ്ടുന്നത് ടീം മാനേജ്മെൻ്റിന് നേരെ?, ശരിയായ രീതിയല്ലെന്ന് വിമർശനം

അടുത്ത ലേഖനം
Show comments