Webdunia - Bharat's app for daily news and videos

Install App

ബാംഗ്ലൂരിന് ആരുടെ ശാപമാണെന്ന് അറിയില്ല; മറ്റൊരു സൂപ്പര്‍ താരം കൂടി പുറത്ത് - വണ്ടര്‍ കിഡിന്റെ അഭാവം തിരിച്ചടിയെന്ന് വെട്ടോറി

ബാംഗ്ലൂര്‍ നിരാശയുടെ പടുകുഴിയില്‍; വണ്ടര്‍ കിഡിന്റെ അഭാവം തിരിച്ചടിയെന്ന് വെട്ടോറി

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2017 (15:21 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പത്താം സീസണ് ഒരുങ്ങുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് മറ്റൊരു തിരിച്ചടികൂടി. ടീമിലെ വെടിക്കെട്ട് താരം സര്‍ഫറാസ് ഖാന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ കളിച്ചേക്കില്ല.  

പരിശീലനത്തിനിടെ പരുക്കേറ്റതാണ് സര്‍ഫറാസിന് വിനയായത്. അദ്ദേഹം കളിച്ചേക്കില്ലെന്ന് ചലഞ്ചേഴ്‌സ് മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെട്ടോറി പറഞ്ഞു.

സര്‍ഫറാസിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കും. അവന്റെ അഭാവം ഫീല്‍ഡില്‍ ഉറപ്പായും ഞങ്ങളെ ബാധിക്കും, പരിക്കില്‍ നിന്നും അവന്‍ വേഗം മുക്തമാകട്ടെയെന്നും വെട്ടോറി വ്യക്തമാക്കി.

2015ല്‍ 50 ലക്ഷം രൂപയ്ക്കായിരുന്നു സര്‍ഫറാസ് ബാംഗ്ലൂര്‍ ടീമിലെത്തിയത്. മികച്ച പ്രകടനം തുടര്‍ച്ചയായി പുറത്തെടുത്ത ഈ യുവതാരം വിരാട് കോഹ്‌ലിയുടെ പ്രീയതാരം കൂടിയാണ്. ബോളര്‍മാരെ ഭയം കൂടാതെ നേരിടാന്‍ കാണിക്കുന്ന മിടുക്കാണ് വണ്ടര്‍ കിഡ് എന്നറിയപ്പെടുന്ന സര്‍ഫറസിനെ പ്രശസ്തനാക്കിയത്.

വിരാട് കോഹ്‌ലിക്ക് പരുക്കേറ്റതിനാല്‍ ബംഗ്ലൂരിനെ നയിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയെഴ്‌സ് എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹവും പരുക്കിന്റെ പിടിയിലായതോടെ ഓസ്‌ട്രേലിയന്‍ ഓൾറൗണ്ടർ ഷെയ്ൻ വാട്സണ്‍ ആയിരിക്കും ടീമിനെ നയിക്കുക.

ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യ്‌ക്കിടെയാണ് കോഹ്‌ലിക്ക് തോളിന് പരുക്കേറ്റത്. എന്നാല്‍, പുറം വേദനയാണ് ഡിവില്ലിയേഴ്‌സിന് വിനയായത്. ഇരു താരങ്ങളും ടീമിനൊപ്പം ചേരുമെങ്കിലും അത് എന്നായിരിക്കുമെന്ന് വ്യക്തമല്ല. ബം​ഗ​ളൂ​രി​ന്‍റെ ത​ന്നെ കെഎ​ല്‍ രാ​ഹു​ലും ടൂ​ര്‍ണ​മെ​ന്‍റി​ലു​ണ്ടാ​വി​ല്ല.

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മുഴുവൻ പാർട്ടി, ഹോട്ടലിൽ തിരിച്ചെത്തുന്നത് രാവിലെ 6 മണിക്ക് മാത്രം, പൃഥ്വി ഷായ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ

അശ്വിൻ നല്ലൊരു വിടവാങ്ങൽ അർഹിച്ചിരുന്നു, സങ്കടപ്പെട്ടാണ് പുറത്തുപോകുന്നത്: കപിൽദേവ്

Sam Konstas: നഥാൻ മക്സ്വീനിക്ക് പകരക്കാരനായി 19 വയസ്സുകാരം സാം കോൺസ്റ്റാസ്, ആരാണ് പുതിയ ഓസീസ് സെൻസേഷൻ

ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസ്ട്രേലിയൻ ടീമിൽ 2 മാറ്റങ്ങൾ, മക്സ്വീനിക്ക് പകരം 19കാരൻ സാം കോൺസ്റ്റാസ്

ഇന്ത്യ വിയർക്കും, പാകിസ്ഥാനെതിരെ കളിക്കുന്നത് ഡബ്യുടിസി ഫൈനൽ ലക്ഷ്യമിട്ട് തന്നെയെന്ന് ടെമ്പ ബവുമ

അടുത്ത ലേഖനം
Show comments