RCB vs PBKS Qualifier 1 Predicted 11: ഹെയ്‌സല്‍വുഡ് തിരിച്ചെത്തും, ടിം ഡേവിഡ് പുറത്ത് തന്നെ, യാന്‍സന്‍ ഇല്ലാതെ പഞ്ചാബ്; സാധ്യത ഇലവന്‍

മാര്‍ക്കോ യാന്‍സന്റെ അസാന്നിധ്യം പഞ്ചാബ് കിങ്‌സിനു തിരിച്ചടിയാകും

രേണുക വേണു
വ്യാഴം, 29 മെയ് 2025 (08:41 IST)
RCB vs PBKS Qualifier 1 Predicted 11: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്കു ഇന്നു തുടക്കം. ഒന്നാം ക്വാളിഫയറില്‍ പോയിന്റ് ടേബിളിലെ ആദ്യ സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. രാത്രി 7.30 മുതല്‍ മുല്ലന്‍പൂര്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 
 
മാര്‍ക്കോ യാന്‍സന്റെ അസാന്നിധ്യം പഞ്ചാബ് കിങ്‌സിനു തിരിച്ചടിയാകും. ദേശീയ ടീമിലെ ഉത്തരവാദിത്തങ്ങള്‍ക്കു വേണ്ടിയാണ് യാന്‍സന്‍ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയത്. പകരം അഫ്ഗാന്‍ താരം അസ്മത്തുള്ള ഒമര്‍സായ് പഞ്ചാബിന്റെ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും. 
 
മറുവശത്ത് സ്റ്റാര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് തിരിച്ചെത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ബൗളിങ്ങില്‍ നിറംമങ്ങുന്ന പ്രകടനം നടത്തുന്ന യാഷ് ദയാലിനെ ആര്‍സിബി പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. 
 
പഞ്ചാബ് സാധ്യത ഇലവന്‍: പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇഗ്ലിസ്, ശ്രേയസ് അയ്യര്‍, നേഹാല്‍ വദേര, ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയ്‌നിസ്, അസ്മത്തുള്ള ഒമര്‍സായ്, ഹര്‍പ്രീത് ബ്രാര്‍, കെയ്ല്‍ ജാമിസണ്‍, വിജയകുമാര്‍ വൈശാഖ് / യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ് 
 
ബെംഗളൂരു സാധ്യത ഇലവന്‍: വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടീദര്‍, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, ജോഷ് ഹെയ്‌സല്‍വുഡ് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson : രണ്ടക്കം കാണാനായില്ല, തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു

Sanju Samson :ഫോമിലായാൽ സഞ്ജു പഞ്ചാബിനെ കത്തിക്കും, വമ്പൻ പ്രവചനവുമായി ശ്രീകാന്ത്

7 വർഷമായി അവർക്കായി കളിക്കുന്നു, എന്നിട്ടും അവനെ ഒഴിവാക്കി, അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ വിമർശനവുമായി യുവരാജ്

'സ്ട്രൈക്ക് റേറ്റ് പ്രശ്നമല്ല, ലീഡർഷിപ്പാണ് പ്രധാനം', തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി അജിങ്ക്യ രഹാനെ

KKR vs SRH : ഹെഡും അഭിഷേകും തുടങ്ങി, ക്ലാസൻ അവസാനിപ്പിച്ചു, കൊൽക്കത്തയെ തകർത്ത് ഹൈദരാബാദ്

അടുത്ത ലേഖനം
Show comments