Rishabh Pant: 'ഇതിനാണോ 27 കോടി പൊടിച്ചത്'; റിഷഭ് പന്തിന്റെ പ്രകടനത്തിൽ മൂക്കത്ത് കൈവെച്ച് ആരാധകർ

ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 132.43 സ്‌ട്രൈക് റേറ്റിൽ വെറും 147 റൺസാണ് പന്തിനു നേടാൻ സാധിച്ചത്

WEBDUNIA
വ്യാഴം, 23 ഏപ്രില്‍ 2026 (11:50 IST)
Rishabh Pant: ഐപിഎലിൽ നിരാശപ്പെടുത്തി റിഷഭ് പന്ത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകനായ റിഷഭ് ക്യാപ്റ്റൻസിക്കൊപ്പം ബാറ്റിങ്ങിലും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മൂന്ന് പന്തുകൾ നേരിട്ട് റൺസൊന്നും എടുക്കാതെ പന്ത് മടങ്ങി. മത്സരം ലഖ്‌നൗ തോൽക്കുകയും ചെയ്തു. 
 
ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 132.43 സ്‌ട്രൈക് റേറ്റിൽ വെറും 147 റൺസാണ് പന്തിനു നേടാൻ സാധിച്ചത്. ശരാശരി 24.50 ആണ്. ഹൈദരബാദിനെതിരെ നേടിയ 50 പന്തിൽ പുറത്താകാതെ 68 റൺസാണ് ഈ സീസണിലെ ഉയർന്ന സ്‌കോർ. ഏഴ് ഇന്നിങ്‌സിൽ മൂന്ന് തവണയും പുറത്തായത് ഒറ്റയക്കത്തിനാണ്. 
Rishabh Pant - IPL 2026
 
തുടർച്ചയായി നാലാം കളിയാണ് ലഖ്‌നൗ ഈ സീസണിൽ തോൽക്കുന്നത്. പോയിന്റ് ടേബിളിൽ ഒൻപതാമതാണ് ലഖ്‌നൗ ഇപ്പോൾ. 2025 ലെ മെഗാ താരലേലത്തിൽ 27 കോടിക്കാണ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്. ഈ സീസണിലേക്ക് എത്തിയപ്പോൾ താരത്തെ നിലനിർത്താൻ ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇത്ര വലിയ പ്രതിഫലത്തിന്റെ പകുതി പെർഫോമൻസ് പോലും താരത്തിൽ നിന്ന് ടീമിനു വേണ്ടി ഉണ്ടായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishab Pant : 27 കോടി വെറും പാഴ്, ഉത്തരവാദിത്തമില്ലാത്ത ബാറ്റിംഗ്, ക്യാപ്റ്റൻസിയിലും ശോകം, നിരാശപ്പെടുത്തി വീണ്ടും റിഷഭ് പന്ത്

LSG vs RR : സ്കൂൾ വിട്ടത് പോലെ എൽഎസ്ജി, പൂജ്യത്തിന് പുറത്തായത് 4 പേർ, രാജസ്ഥാന് ഗംഭീരവിജയം

ഫോമിലല്ലെങ്കിൽ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് വരു, റിയാൻ പരാഗിന് നിർദേശവുമായി മുൻ താരം

MS Dhoni: എൽ ക്ലാസിക്കോയ്ക്ക് ധോണിയിറങ്ങും; ഫിറ്റ്‌നെസ് സെറ്റാണ്

ജയിക്കാനുള്ള ആ ത്വരയെവിടെ?, ഹൈദരാബാദിനെതിരായ തോൽവിക്ക് പിന്നാലെ കെ എൽ രാഹുലിന് നേരെ വിമർശനം

അടുത്ത ലേഖനം
Show comments