Webdunia - Bharat's app for daily news and videos

Install App

Riyan Parag: രാജസ്ഥാന്റെ വിശ്വസ്ഥന്‍, ഐപിഎല്ലില്‍ 50 സിക്‌സും 1000 റണ്‍സും തികച്ച റിയാന്‍ പരാഗ്

അഭിറാം മനോഹർ
വെള്ളി, 3 മെയ് 2024 (14:20 IST)
Riyan Parag,IPL 24
ഐപിഎല്ലില്‍ നാല് വര്‍ഷക്കാലമായി കളിക്കുന്ന താരമാണെങ്കിലും റിയാന്‍ പരാഗ് എന്ന താരത്തിന്റെ ഫുള്‍ പൊട്ടന്‍ഷ്യല്‍ കാണാനായത് 2024ലെ ഐപിഎല്‍ സീസണിലായിരുന്നു. തുടരെ പരാജയമായിട്ടും എന്തുകൊണ്ട് രാജസ്ഥാന്‍ യുവതാരത്തെ പിന്തുണയ്ക്കുന്നു എന്നതിന്റെ ഉത്തരം ഒരൊറ്റ സീസണ്‍ കൊണ്ട് പരാഗ് തന്നുകഴിഞ്ഞു. ഹെറ്റ്‌മെയര്‍,റോവ്മന്‍ പവല്‍,ജോസ് ബട്ട്ലര്‍ എന്നീ ഹിറ്റര്‍മാരുള്ള ടീമില്‍ മധ്യനിരയെ താങ്ങിനിര്‍ത്തുന്ന പ്രകടനമാണ് പരാഗ് നടത്തുന്നത്.
 
 കഴിഞ്ഞ 3 വര്‍ഷക്കാലമായി കളിച്ച 54 മത്സരങ്ങളില്‍ നിന്നും 600 റണ്‍സ് മാത്രമാണ് പരാഗിന് ഉണ്ടായിരുന്നത്. എന്നാല്‍ 2024 സീസണിലെ 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഐപിഎല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് റിയാന്‍ പരാഗ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 77 റണ്‍സുമായി താരം തിളങ്ങിയിരുന്നു. മത്സരത്തില്‍ ഐപിഎല്ലില്‍ 50 സിക്‌സുകള്‍ എന്ന നേട്ടവും പരാഗ് സ്വന്തം പേരിലാക്കി. ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്താണ് റിയാന്‍ പരാഗ് ഇപ്പോള്‍. റുതുരാജ് ഗെയ്ക്ക്വാദ് ഒന്നാമതുള്ള പട്ടികയില്‍ വിരാട് കോലി, സായ് സുദര്‍ശന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പോണ്ടിങ്ങിന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ, എന്നിട്ടും പന്തിന് പിന്നാലെ പോകാതെ പഞ്ചാബ്, കാരണമെന്ത് ?

ബാബറില്ലാതെ മുട്ടാൻ പോയി, പാകിസ്ഥാനെ സിംബാബ്‌വെ തകർത്തു വിട്ടു, റിസ്‌വാനും സംഘത്തിനും കൂറ്റൻ തോൽവി

Mumbai Indians: ബുമ്രയ്ക്കൊപ്പം ബോൾട്ടുമെത്തി, 8 ഓവർ ലോക്ക്!, ഇനി മുംബൈയെ പിടിച്ചുകെട്ടാൻ എളുപ്പമാവില്ല

പിങ്ക് ബോള്‍ ടെസ്റ്റിനായി രോഹിത് ഓസ്‌ട്രേലിയയിലെത്തി; പരിശീലനം ആരംഭിച്ചു

6 തവണ പുറത്താക്കി, ഇനിയും സഞ്ജുവിനെ നിന്റെ മുന്നിലേക്ക് ഇട്ട് തരില്ല, ഹസരങ്കയെ റാഞ്ചി രാജസ്ഥാന്‍, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

അടുത്ത ലേഖനം
Show comments