രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സ് വിടുന്നു; കണ്ണുനട്ട് കൊല്‍ക്കത്ത

നായകസ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ രോഹിത്തിനു കടുത്ത അതൃപ്തി ഉണ്ടായിരുന്നെന്നും ഫ്രാഞ്ചൈസി മാറാന്‍ താരം ആഗ്രഹിച്ചിരുന്നെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

രേണുക വേണു
തിങ്കള്‍, 22 ജൂലൈ 2024 (17:50 IST)
വെടിക്കെട്ട് ബാറ്റര്‍മാരായ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സ് വിടുമെന്ന് റിപ്പോര്‍ട്ട്. 2025 ലെ മെഗാ താരലേലത്തിനു മുന്നോടിയായി ഇരുവരും ഫ്രാഞ്ചൈസി വിടുമെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരെയും പിടിച്ചുനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. 
 
നായകസ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ രോഹിത്തിനു കടുത്ത അതൃപ്തി ഉണ്ടായിരുന്നെന്നും ഫ്രാഞ്ചൈസി മാറാന്‍ താരം ആഗ്രഹിച്ചിരുന്നെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രോഹിത്തിനെ റാഞ്ചാന്‍ വലവിരിച്ചിരിക്കുന്നത്. 
 
അതേസമയം സൂര്യകുമാര്‍ യാദവ് ഓപ്പണ്‍ താരലേലത്തില്‍ വരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ വന്‍ തുക മുടക്കി സൂര്യയെ സ്വന്തമാക്കാന്‍ വിവിധ ഫ്രാഞ്ചൈസികള്‍ ശ്രമിക്കും. നായകസ്ഥാനം ഓഫര്‍ ചെയ്യുന്ന ടീമില്‍ കളിക്കാന്‍ സൂര്യ താല്‍പര്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ടീം പ്രഖ്യാപനം വൈകുന്നു; കാരണം ഗില്ലോ?

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, ബുമ്ര ടീമിൽ തിരിച്ചെത്തിയേക്കും

ഐപിഎൽ മിനി- ലേലം, വെങ്കടേഷ് അയ്യരും കാമറൂൺ ഗ്രീനും ഉൾപ്പടെ 1355 താരങ്ങൾ രജിസ്റ്റർ ചെയ്തു

Virat Kohli: കെ.എല്‍.രാഹുല്‍ കേക്ക് മുറിക്കുന്നു, ടീമിനൊപ്പം നില്‍ക്കാതെ റൂമിലേക്കു പോയി കോലി; ചൂടുപിടിച്ച് ഇന്ത്യന്‍ ഡ്രസിങ് റൂം (വീഡിയോ)

അടുത്ത ലേഖനം
Show comments