Webdunia - Bharat's app for daily news and videos

Install App

Mumbai Indians: മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറിയോ? ഹാർദ്ദിക്കിനെതിരെ രോഹിത്തും ബുമ്രയും പരാതിപ്പെട്ടതായി റിപ്പോർട്ട്

അഭിറാം മനോഹർ
വ്യാഴം, 9 മെയ് 2024 (19:32 IST)
ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായതിന് പുറമെ മുംബൈ ആരാധകരെ നിരാശരാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ടീം അംഗങ്ങളോടുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം സമീപനത്തിനെതിരെ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം താരങ്ങള്‍ മുംബൈ ടീം മാനേജ്‌മെന്റിനെ സമീപിച്ചതായി ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രോഹിത്തിന് പുറമെ ജസ്പ്രീത് ബുമ്ര,സൂര്യകുമാര്‍ യാദവ് എന്നിവരടങ്ങുന്ന സീനിയര്‍ താരങ്ങളാണ് ഹാര്‍ദ്ദിക്കിനെതിരെ പരാതിപ്പെട്ടത്.
 
 ടീമിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണങ്ങളും എങ്ങനെയാകണം ടീമിനെ നയിക്കുന്നത് എന്നതിനെ പറ്റിയുള്ള നിര്‍ദേശങ്ങളും ഇവര്‍ ടീം മാനേജ്‌മെന്റിന് മുന്നില്‍ വെച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെ രോഹിത്, സൂര്യകുമാര്‍,ബുമ്ര തുടങ്ങിയ സീനിയര്‍ താരങ്ങളുമായി ടീം മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തിപരമായി കണ്ട് അഭിപ്രായങ്ങള്‍ തേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
 ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ തിലക് വര്‍മയെ പരോക്ഷമായി ഹാര്‍ദ്ദിക് വിമര്‍ശിച്ചിരുന്നു. മത്സരശേഷമുള്ള പ്രതികരണത്തിലാണ് തിലക് വര്‍മയുടെ പേര് പറയാതെ ഹാര്‍ദ്ദിക് കുറ്റപ്പെടുത്തിയത്. ഇത് ടീമംഗങ്ങള്‍ക്കുള്ളില്‍ അതൃപ്തിയുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Dream 11: ഇന്ത്യൻ ടീം സ്പോൺസറായി, അങ്ങനെ ഡ്രീം ഇലവനിനും പണികിട്ടി, ദ റിയൽ മാൻഡ്രേക്ക്

Sanju Samson: ഏഷ്യാകപ്പിൽ സഞ്ജു മധ്യനിരയിൽ!, സൂചന നൽകി കെസിഎല്ലിലെ ആദ്യ മത്സരം, അവസരമുണ്ടായിട്ടും ഓപ്പണിങ്ങിൽ ഇറങ്ങിയില്ല

സഞ്ജു കളിക്കണമെന്നാണ് ആഗ്രഹം, എന്നാൽ ഗിൽ വന്നതോടെ അതിന് സാധ്യതയില്ല: രഹാനെ

Kerala Cricket League 2025: സഞ്ജുവിനെ നോക്കുകുത്തിയാക്കി ചേട്ടന്‍ സാംസണ്‍; കൊച്ചിക്ക് ജയത്തുടക്കം

Sanju Samson: സഞ്ജു ടീമിലുണ്ടെന്നെയുള്ളു, പക്ഷേ പ്ലേയിംഗ് ഇലവനിലുണ്ടാവില്ല, കാരണം വ്യക്തമാക്കി അശ്വിൻ

അടുത്ത ലേഖനം
Show comments