Webdunia - Bharat's app for daily news and videos

Install App

Rohit Sharma: ഒറ്റ സെഞ്ചുറി, ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ടോപ് ഫൈവിലെത്തി രോഹിത്തും

അഭിറാം മനോഹർ
തിങ്കള്‍, 15 ഏപ്രില്‍ 2024 (14:44 IST)
Rohit sharma,Orange cap
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അപരാജിത സെഞ്ചുറി നേടിയിട്ടും മുംബൈ ഇന്ത്യന്‍സിന് വിജയം സമ്മാനിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് രോഹിത് ശര്‍മ. ആദ്യ പന്ത് മുതല്‍ ക്രീസിലുണ്ടായിട്ടും ടീമിനെ വിജയിപ്പിക്കാനായില്ല എന്നത് രോഹിത്തിനെ നിരാശപ്പെടുത്തുന്നതാണെങ്കിലും സെഞ്ചുറി പ്രകടനത്തോടെ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ടോപ് ഫൈവിലെത്തിയിരിക്കുകയാണ് മുംബൈ താരം. ചെന്നൈയ്‌ക്കെതിരെ നേടിയ 105* പ്രകടനത്തോടെ 6 കളികളില്‍ നിന്നും 261 റണ്‍സ് രോഹിത്തിന്റെ പേരിലായി. റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് രോഹിത് ഇപ്പോള്‍.
 
6 കളികളില്‍ നിന്നും 264 റണ്‍സുള്ള രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ് രോഹിത്തിന് മുന്നിലുള്ളത്. റിയാന്‍ പരാഗ്(284),വിരാട് കോലി(319) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. 255 റണ്‍സുമായി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ പട്ടികയില്‍ അഞ്ചാമതാണ്. അതേസമയം ടോപ് ഫൈവില്‍ ഏറ്റവും കൂടുതല്‍ സ്‌െ്രെടക്ക് റേറ്റുള്ളത് രോഹിത്തിനാണ്. 167.3 ആണ് താരത്തിന്റെ പ്രഹരശേഷി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20 ലോകകപ്പ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഫൈനൽ പ്രവചിച്ച് ബ്രയൻ ലാറ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

അടുത്ത ലേഖനം
Show comments