Webdunia - Bharat's app for daily news and videos

Install App

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായേക്കും ! തിരിച്ചടിയാകുക ഇക്കാര്യം

Webdunia
ശനി, 14 മെയ് 2022 (08:36 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്രതിരോധത്തില്‍. ഐപിഎല്‍ 15-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന ആര്‍സിബി പുറത്തായേക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ആര്‍സിബിക്ക് ശേഷിക്കുന്നത് ഒരു കളി മാത്രം. ഈ കളിയില്‍ ജയിച്ചാലും ആര്‍സിബിക്ക് പ്ലേ ഓഫില്‍ കയറുക പ്രയാസകരമാണ്. 
 
നെറ്റ് റണ്‍ റേറ്റാണ് ആര്‍സിബിക്ക് തിരിച്ചടിയാകുക. നിലവില്‍ 13 കളികളില്‍ നിന്ന് ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റോടെ നാലാം സ്ഥാനത്താണ് ആര്‍സിബി. 12 കളികളില്‍ നിന്ന് ആറ് ജയം വീതമുള്ള ഡല്‍ഹി, പഞ്ചാബ് എന്നീ ടീമുകള്‍ യഥാക്രമം അഞ്ചും ആറും സ്ഥാനത്തുണ്ട്. ഇരു ടീമുകള്‍ക്കും രണ്ട് കളികള്‍ ശേഷിക്കുന്നു. ഇതില്‍ ഏതെങ്കിലും ടീം രണ്ട് കളികള്‍ ജയിച്ചാല്‍ അവര്‍ നാലാം സ്ഥാനത്തേക്ക് എത്തും. ആര്‍സിബി പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തുനിന്ന് താഴേക്ക് വീഴും. കാരണം ഡല്‍ഹിക്കും പഞ്ചാബിനും നെറ്റ് റണ്‍റേറ്റ് പോസിറ്റീവ് ആണ്. ബാംഗ്ലൂരിന്റെ നെറ്റ് റണ്‍റേറ്റ് -0.323 ആണ്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവ് ആയി തുടരുന്നത് ആര്‍സിബിക്ക് അവസാന ലാപ്പില്‍ വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎസ്എൽ പ്രതിസന്ധി: ബെംഗളുരു എഫ് സി താരങ്ങളുടെ ശമ്പളം നിർത്തിവെച്ചു

Asia Cup 2025: ഏഷ്യാ കപ്പില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും

ഇന്ത്യയ്ക്ക് ന്യൂ- ബോൾ എടുക്കാൻ അവസരമുണ്ടായിരുന്നു, വേണ്ടെന്ന് വെച്ചത് തന്ത്രത്തിൻ്റെ ഭാഗം, ഇംഗ്ലണ്ടിനെ കുടുക്കിയ ട്രാപ്പ് വെളിപ്പെടുത്തി ശുഭ്മാൻ ഗിൽ

Gautam Gambhir: ലോകകപ്പ് അടിച്ചാൽ പോലും അണ്ണൻ ഇങ്ങനെ സന്തോഷിക്കില്ല, ആവേശം അടക്കാനാവാതെ ഗംഭീർ, ഇങ്ങനൊരു കാഴ്ച ആദ്യമെന്ന് ആരാധകർ

Kohli- Siraj: ടീമിന് വേണ്ടി സിറാജ് എല്ലാം നൽകിയെന്ന് കോലി, വിശ്വസിച്ചതിന് നന്ദിയെന്ന് സിറാജ്, ഈ കോംബോ വേറെ ലെവലെന്ന് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments