Webdunia - Bharat's app for daily news and videos

Install App

Royal Challengers Bengaluru: ആരാധകര്‍ക്കു നാലാമത്തെ 'ഹാര്‍ട്ട് ബ്രേക്ക്' നല്‍കരുത്; ആര്‍സിബിയുടെ 'ഫൈനല്‍' കണക്കുകള്‍ ഇങ്ങനെ

ഐപിഎല്ലിലെ നാലാം ഫൈനല്‍ ലക്ഷ്യമിട്ടാണ് ആര്‍സിബി വ്യാഴാഴ്ച പഞ്ചാബ് കിങ്‌സിനെതിരെ ഇറങ്ങുന്നത്

രേണുക വേണു
ബുധന്‍, 28 മെയ് 2025 (11:33 IST)
Royal Challengers Bengaluru

Royal Challengers Bengaluru: ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറ് വിക്കറ്റിനു തകര്‍ത്ത് രാജകീയമായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്വാളിഫയര്‍ ഒന്ന് കളിക്കാന്‍ പോകുന്നത്. പഞ്ചാബ് കിങ്‌സിനെ ക്വാളിഫയറില്‍ തകര്‍ത്ത് ഫൈനലിലേക്ക് പ്രവേശിക്കുകയെന്ന ലക്ഷ്യമാണ് ഇനി ആര്‍സിബിക്കുള്ളത്. ആദ്യ ഐപിഎല്‍ കിരീടമെന്ന സ്വപ്‌നത്തിനു രണ്ട് ജയങ്ങള്‍ക്കു അകലെ വിരാട് കോലിയും ആര്‍സിബിയും നില്‍ക്കുമ്പോള്‍ ആരാധകരുടെ നെഞ്ചിടിപ്പ് ഉയരുന്നു. 
 
ഐപിഎല്ലിലെ നാലാം ഫൈനല്‍ ലക്ഷ്യമിട്ടാണ് ആര്‍സിബി വ്യാഴാഴ്ച പഞ്ചാബ് കിങ്‌സിനെതിരെ ഇറങ്ങുന്നത്. ഇതിനു മുന്‍പ് 2009, 2011, 2016 വര്‍ഷങ്ങളിലാണ് ആര്‍സിബി ഫൈനല്‍ കളിച്ചത്. മൂന്ന് ഫൈനലുകളിലും തോല്‍വി വഴങ്ങി. 2025 ല്‍ സമാനമായൊരു 'ഹാര്‍ട്ട് ബ്രേക്ക്' വഴങ്ങേണ്ടി വരരുതെന്ന പ്രാര്‍ത്ഥനയിലാണ് ആര്‍സിബി ആരാധകര്‍ ഇപ്പോള്‍. 
 
2009 ലെ ഫൈനലില്‍ ഡക്കാന്‍ ചാര്‍ജ്ജേഴ്‌സിനോടു ആറ് റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് ആര്‍സിബി കിരീടം നഷ്ടമാക്കിയത്. 2011 ലേക്ക് എത്തിയപ്പോള്‍ ഫൈനലില്‍ എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ കൂറ്റന്‍ സ്‌കോറെടുത്തപ്പോള്‍ ആര്‍സിബി തോറ്റത് 58 റണ്‍സിന്. വിരാട് കോലി സംഹാരതാണ്ഡവം ആടിയ 2016 സീസണില്‍ ആര്‍സിബി ഏറെക്കുറെ കപ്പ് ഉറപ്പിച്ച ശേഷമാണ് ഫൈനലില്‍ നാടകീയമായി തോറ്റത്. അന്ന് വില്ലന്‍മാരായത് സണ്‍റൈസേഴ്‌സ് ഹൈദരബാദ്. എട്ട് റണ്‍സിനായിരുന്നു അന്നത്തെ ഫൈനല്‍ തോല്‍വി. 
 
മുന്‍പ് ഫൈനല്‍ കളിച്ച സീസണുകളെ വെച്ച് നോക്കുമ്പോള്‍ ഇത്തവണ ആര്‍സിബി ടീം കൂടുതല്‍ സന്തുലിതമാണ്. ഒറ്റയാള്‍ പ്രകടനങ്ങള്‍ക്കപ്പുറം ടീമിലെ എല്ലാവരും വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഈ സീസണിലെ എല്ലാ എവേ മത്സരങ്ങളും ജയിച്ച് ഐപിഎല്ലിലെ ചരിത്രം കുറിച്ചാണ് ആര്‍സിബിയുടെ 'റോയല്‍' പ്ലേ ഓഫ് എന്‍ട്രി. 2012 ല്‍ എട്ട് എവേ മത്സരങ്ങളില്‍ ഏഴിലും ജയിച്ച കൊല്‍ക്കത്ത, മുംബൈ എന്നീ ടീമുകളെ വിജയശതമാനത്തില്‍ ആര്‍സിബി പിന്തള്ളി. ഈ സീസണില്‍ ഏഴ് എവേ മത്സരങ്ങള്‍ കളിച്ച ആര്‍സിബി ഏഴിലും ജയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്കെതിരെ കളിക്കുന്നത് പോലെയല്ല, ഇംഗ്ലണ്ടിനെ 5-0ത്തിന് ചുരുട്ടിക്കെട്ടും, ആഷസ് പ്രവചനവുമായി മഗ്രാത്ത്

Sanju Samson:സഞ്ജു പറഞ്ഞിട്ടാകാം ബട്ട്‌ലറെ പുറത്താക്കിയത്, വൈഭവ് വന്നതോടെ പണി പാളി, ആരോപണവുമായി മുൻ ഇന്ത്യൻ താരം

ലോക ഒന്നാം നമ്പറാണ്, എന്നാൽ ആ പേരിനൊത്ത പ്രകടനം നടത്താൻ ബുമ്രയ്ക്കായില്ല, വിമർശനവുമായി ഇർഫാൻ പത്താൻ

പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം; ഇംഗ്ലണ്ടില്‍ പീഡനക്കേസ്

Sanju Samson : ടീമിന്റെ തീരുമാനങ്ങളില്‍ ക്യാപ്റ്റനെന്ന പ്രാധാന്യമില്ല, ആഗ്രഹിച്ച ഓപ്പണിംഗ് പൊസിഷനും നഷ്ടമായി, സഞ്ജു രാജസ്ഥാന്‍ വിടാന്‍ കാരണങ്ങളേറെ

അടുത്ത ലേഖനം
Show comments