Royal Challengers Bengaluru: ചിന്നസ്വാമിയില്‍ വീണ്ടും തോല്‍വി, കോലി ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തേക്ക്

വെറും 35 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും സഹിതം 83 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍

രേണുക വേണു
ചൊവ്വ, 16 ഏപ്രില്‍ 2024 (08:23 IST)
Royal Challengers Bengaluru

Royal Challengers Bengaluru: വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വീണ്ടും തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിനാണ് ആര്‍സിബിയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആര്‍സിബി പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
 
വെറും 35 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും സഹിതം 83 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. നായകന്‍ ഫാഫ് ഡു പ്ലെസിസ് 28 പന്തില്‍ 62 റണ്‍സും വിരാട് കോലി 20 പന്തില്‍ 42 റണ്‍സും നേടി. ആര്‍സിബി എട്ട് ഓവറില്‍ ടീം ടോട്ടല്‍ നൂറ് എത്തിച്ചതാണ്. പിന്നീട് ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. 
 
ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദിനു വേണ്ടി ട്രാവിസ് ഹെഡ് 41 പന്തില്‍ ഒന്‍പത് ഫോറും എട്ട് സിക്‌സും സഹിതം 102 റണ്‍സ് നേടി. ഹെന്‍ റിച്ച് ക്ലാസന്‍ 31 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും സഹിതം അടിച്ചുകൂട്ടിയത് 67 റണ്‍സ്. ഏദന്‍ മാര്‍ക്രം (17 പന്തില്‍ പുറത്താകാതെ 32), അബ്ദുള്‍ സമദ് (10 പന്തില്‍ പുറത്താകാതെ 37) എന്നിവരും മികച്ച പ്രകടനം നടത്തി. 
 
ആര്‍സിബിയുടെ ഈ സീസണിലെ ആറാം തോല്‍വിയാണിത്. ഏഴ് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ജയം മാത്രമാണ് ബെംഗളൂരുവിന് ഉള്ളത്. ശേഷിക്കുന്ന ഏഴ് കളികളില്‍ ഏഴിലും ജയിച്ചാല്‍ മാത്രമേ ഇനി ബെംഗളൂരുവിന് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭിന് ഇത് രണ്ടാമത്തെ ജീവിതമാണ്, ഒരു കീപ്പറെന്ന നിലയിൽ ആ കാൽമുട്ടുകൾ കൊണ്ട് കളിക്കുന്നത് തന്നെ അത്ഭുതം: പാർഥീവ് പട്ടേൽ

നിന്നെ ഹീറോ ആക്കുന്നവർ അടുത്ത കളിയിൽ നിറം മാറ്റും, ഇതൊന്നും കാര്യമാക്കരുത്: ധോനി നൽകിയ ഉപദേശത്തെ പറ്റി സിറാജ്

ജയ്സ്വാളല്ല രോഹിത്തിന് പകരമെത്തുക മറ്റൊരു ഇടം കയ്യൻ, 2027ലെ ലോകകപ്പിൽ രോഹിത് കളിക്കുന്നത് സംശയത്തിൽ

ഷോ ആകാം, അതിരുവിടരുത്, ഗുകേഷിനെ അപമാനിച്ച മുൻ ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറയ്ക്കെതിരെ ക്രാംനിക്

Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !

അടുത്ത ലേഖനം
Show comments