Sanjiv Goenka- Rishab Pant: അതൊക്കെ അസൂയക്കാർ പറയുന്നതല്ലെ, മത്സരശേഷം ചിരിച്ച മുഖവുമായി പന്തിനരികെ ഗോയങ്ക, ചിത്രങ്ങൾ പങ്കുവെച്ച് ഡൽഹി ക്യാപ്പിറ്റൽസ്

അഭിറാം മനോഹർ
ചൊവ്വ, 25 മാര്‍ച്ച് 2025 (14:34 IST)
മത്സരത്തില്‍ മോശം പ്രകടനം നടത്തിയ ലഖ്‌നൗ നായകനായ കെ എല്‍ രാഹുലിനെതിരെ ലഖ്‌നൗ ഉടമയായ സഞ്ജീവ് ഗോയങ്ക നടത്തിയ പരസ്യ രോഷപ്രകടനം കഴിഞ്ഞ ഐപിഎല്ലില്‍ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പ്രധാനതാരങ്ങളില്‍ ഒരാളായിട്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു ഗോയങ്ക തന്റെ നീരസം പ്രകടിപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഒരു ടീം ഉടമ ഇത്തരത്തില്‍ പെരുമാറുന്നത്.
 
 ഈ സംഭവത്തിന് പിന്നാലെയാണ് 2025ലെ താരലേലത്തിന് മുന്‍പായി രാഹുല്‍ ലഖ്‌നൗ ടീം വിട്ടത്. കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിനെ പൊന്നും വിലയ്ക്കാണ് ഗോയങ്ക താരലേലത്തില്‍ ലഖ്‌നൗ ടീമിലെത്തിച്ചത്. എന്നാല്‍ ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ തോറ്റെന്ന് മാത്രമല്ല നായകനെന്ന നിലയിലും കീപ്പറെന്ന നിലയിലും റിഷഭ് പന്ത് നടത്തിയ പിഴവുകള്‍ ലഖ്‌നൗവിന് തിരിച്ചടിയായിരുന്നു. 27 കോടി രൂപ മുടക്കി സ്വന്തമാക്കിയ താരം 6 പന്തുകള്‍ നേരിട്ട് റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്.
 
 മത്സരം അവസാനിച്ചതിന് പിന്നാലെ ലഖ്‌നൗ പരിശീലകനൊപ്പമുണ്ടായിരുന്ന റിഷഭ് പന്തിനോട് ഗോയങ്ക സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. കെ എല്‍ രാഹുലിനോട് നടത്തിയ സമാനമായ പെരുമാറ്റമാകും ഗോയങ്ക നടത്തിയതെന്നും പന്ത് മോന് വയറ് നിറഞ്ഞുകാണുമെന്നുമെല്ലാം ഈ ദൃശ്യങ്ങള്‍ വെച്ച് സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ നിറയുകയും ചെയ്തിരുന്നു.
 
 എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ഈ ചര്‍ച്ചകള്‍ക്ക് മത്സരശേഷമുള്ള ഗോയങ്കയുടെയും പന്തിന്റെയും ചിരിച്ച് കൊണ്ടുള്ള ചിത്രങ്ങളാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. സത്യത്തില്‍ ഗോയങ്ക ചിരിച്ചില്ലെന്നും എ ഐ ഗോയങ്കയാണ് ചിത്രത്തിലെന്നുമാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകള്‍
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറ്റര്‍മാരെ ചാരമാക്കുന്ന തീയുണ്ടകള്‍; ആഷസില്‍ അപൂര്‍വനേട്ടം കൈവരിച്ച് സ്റ്റാര്‍ക്ക്

Ashes Series: തുടക്കം പാളി, ആഷസിൽ സ്റ്റാർക്കിന് മുന്നിൽ മുട്ടിടിച്ച് ഇംഗ്ലണ്ട്, റൂട്ട് പൂജ്യത്തിന് പുറത്ത്, ലഞ്ചിന് മുൻപായി 4 വിക്കറ്റ് നഷ്ടം

Australia vs England, 1st Test: ടെസ്റ്റ് ക്രിക്കറ്റിലെ 'എല്‍ ക്ലാസിക്കോ'യ്ക്കു തുടക്കം; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ഇംഗ്ലണ്ട് പതറുന്നു

India vs South Africa 2nd Test: ഗില്‍ മാത്രമല്ല അക്‌സറും കളിക്കില്ല; രണ്ടാം ടെസ്റ്റില്‍ മാറ്റങ്ങള്‍ക്കു സാധ്യത

Kevin Peterson: സ്നേഹമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല, ഇന്ത്യ പ്രിയപ്പെട്ടതാകാൻ കാരണങ്ങളുണ്ട്: കെവിൻ പീറ്റേഴ്സൺ

അടുത്ത ലേഖനം
Show comments