Webdunia - Bharat's app for daily news and videos

Install App

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

അഭിറാം മനോഹർ
ഞായര്‍, 24 മാര്‍ച്ച് 2024 (17:35 IST)
ഇന്ത്യയുടെ ടി20 ടീമില്‍ കാര്യമായ പ്രകടനങ്ങളൊന്നും നടത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാനായി പല എണ്ണം പറഞ്ഞ പ്രകടനങ്ങളും നടത്തിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്‍ 2024 സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ 52 പന്തില്‍ പുറത്താകാതെ 82 റണ്‍സുമായി സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതാദ്യമായല്ല സഞ്ജു ഐപിഎല്‍ സീസണുകളിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. 2020 സീസണ്‍ മുതല്‍ തന്നെ ഇത് സഞ്ജുവിന്റെ ശീലമാണെന്ന് കണക്കുകള്‍ കാണിക്കുന്നു.
 
2020ലെ ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ 32 പന്തില്‍ നിന്നും 74 റണ്‍സാണ് താരം നേടിയത്. 2021ലെ ഐപിഎല്‍ സീസണ്‍ രാജസ്ഥാന്‍ നായകനായുള്ള സഞ്ജുവിന്റെ ആദ്യ സീസണായിരുന്നു. രാജസ്ഥാന്‍ നായകനായി ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടികൊണ്ടായിരുന്നു സഞ്ജു വരവറിയിച്ചത്. 2021ല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 63 പന്തില്‍ 119 റണ്‍സാണ് താരം നേടിയത്. 2022ലെ ഐപിഎല്‍ സീസണില്‍ ആദ്യ മത്സരത്തില്‍ 27 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്. 2023ലെ ഐപിഎല്‍ സീസണിലാകട്ടെ ആദ്യ മത്സരത്തില്‍ 32 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. ഐപിഎല്‍ 2024 സീസണില്‍ 52 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ 82 റണ്‍സ് പ്രകടനം. 6 സിക്‌സുകളും 3 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

'കുറച്ച് ക്ഷമ കാണിക്കൂ, സച്ചിനെ പോലെ'; കോലിയോടു ഗാവസ്‌കര്‍

Virat Kohli: 'ആര്, എന്തൊക്കെ പറഞ്ഞിട്ടും ഒരു കാര്യവുമില്ല'; ഓഫ് സ്റ്റംപിനു പുറത്തെറിഞ്ഞ പന്തിനു ബാറ്റ് വെച്ച് കോലി മടങ്ങി !

India vs Australia, 3rd Test: ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ ഇന്ത്യ പതറുന്നു; കോലിയടക്കം മൂന്ന് പേര്‍ കൂടാരം കയറി

വല്ലതും സംഭവിക്കണമെങ്കിൽ ബുമ്ര തന്നെ എത്തേണ്ട അവസ്ഥ, ഓസ്ട്രേലിയ റൺസടിച്ച് കൂട്ടുന്നതിൽ അത്ഭുതമില്ല

ഹെഡിനെതിരെ ഇന്ത്യയ്ക്ക് ഒരു പ്ലാനുമില്ല, രോഹിത് കോലി പടുത്തുയര്‍ത്തിയ ടീമിന്റെ പേരിനൊരു നായകന്‍ മാത്രം, രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം

അടുത്ത ലേഖനം
Show comments