Sanju Samson: ഐപിഎല്ലിലെ ആദ്യ 500 നരികെ സഞ്ജു, ആഞ്ഞുപിടിച്ചാൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ കോലിയ്ക്ക് പിന്നിൽ രണ്ടാമനാകാം

അഭിറാം മനോഹർ
ബുധന്‍, 15 മെയ് 2024 (13:07 IST)
ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി രാജസ്ഥന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 19 പന്തില്‍ 15 റണ്‍സുമായി നിരാശപ്പെടുത്തിയെങ്കിലും സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ തന്നെ മലയാളി താരമുണ്ട്. 12 മത്സരങ്ങളില്‍ നിന്നും 486 സ്വന്തമാക്കിയ സഞ്ജുവിന് ഇന്ന് പഞ്ചാബിനെതിരെ 14 റണ്‍സ് കൂടി സ്വന്തമാക്കാനായാല്‍ ഐപിഎല്ലിലെ ആദ്യ 500+ സീസണ്‍ എന്ന നേട്ടം ഇന്ന് സ്വന്തമാക്കാനാകും.
 
പഞ്ചാബിനെതിരെ മികച്ച പ്രകടനം നടത്താനായാല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ടോപ് 3യില്‍ ഇടം പിടിക്കാനുള്ള അവസരവും സഞ്ജുവിനുണ്ട്. 634 റണ്‍സുമായി വിരാട് കോലി ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 541 റണ്‍സുമായി ചെന്നൈ നായകന്‍ റുതുരാജാണ് രണ്ടാമതുള്ളത്. 533 റണ്‍സുമായി ഹൈദരാബാദ് താരം ട്രാവിസ് ഹെഡും 527 റണ്‍സുമായി സായ് സുദര്‍ശനുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്. ഇന്ന് പഞ്ചാബിനെതിരെ മികച്ച പ്രകടനം നടത്താനായാല്‍ ഇതില്‍ വിരാട് കോലി ഒഴികെയുള്ളവര്‍ക്കൊപ്പമെത്താന്‍ സഞ്ജുവിന് സാധിക്കും. രാജസ്ഥാന്‍ റോയല്‍സ് താരമായ റിയാന്‍ പരാഗാണ് നിലവില്‍ റണ്‍വേട്ടയില്‍ സഞ്ജുവിന് തൊട്ടുപിന്നിലുള്ളത്. 12 കളികളില്‍ നിന്നും 483 റണ്‍സാണ് താരത്തിനുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറ്റം പറയാനല്ലല്ലോ കോച്ചാക്കിയത്, അത് പരിഹരിക്കാനല്ലെ, ഗംഭീറിനെതിരെ വിമർശനവുമായി മുൻ താരം

ടീമിൽ ഇടമില്ലായിരുന്നു, വാട്ടർ ബോയ് ആയി വെള്ളം ചുമന്നാണ് സമ്പാദ്യമുണ്ടാക്കിയത്: പാർഥീവ് പട്ടേൽ

Ben Stokes: സ്റ്റാര്‍ക്കിനുള്ള മറുപടി സ്റ്റോക്‌സ് കൊടുത്തു; ബാറ്റിങ്ങില്‍ ഫ്‌ളോപ്പായപ്പോള്‍ ബൗളിങ്ങില്‍ കസറി നായകന്‍

Ashes Test: രണ്ടെണ്ണം വാങ്ങിയാൽ നാലെണ്ണം തിരിച്ചുതരാനും അറിയാം, ഓസീസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്, ആദ്യദിനത്തിൽ വീണത് 19 വിക്കറ്റ്!

Australia vs England, 1st Test: ആഷസ് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 172 നു ഓള്‍ഔട്ട്; സ്റ്റാര്‍ക്ക് കൊടുങ്കാറ്റായി

അടുത്ത ലേഖനം
Show comments