ആറാടി ബട്‌ലര്‍, പ്രതിരോധിച്ച് ബൗളര്‍മാര്‍; സഞ്ജുവിന്റെ രാജസ്ഥാന് തുടര്‍ച്ചയായി രണ്ടാം ജയം

Webdunia
ശനി, 2 ഏപ്രില്‍ 2022 (19:47 IST)
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായി രണ്ടാം ജയം. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് രാജസ്ഥാന്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനേ മുംബൈ ഇന്ത്യന്‍സിന് സാധിച്ചുള്ളൂ.
 
68 പന്തില്‍ 11 ഫോറും അഞ്ച് സിക്‌സുമായി 100 റണ്‍സ് നേടിയ ജോസ് ബട്‌ലറുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഹെറ്റ്മയര്‍ 14 പന്തില്‍ 35 റണ്‍സും നായകന്‍ സഞ്ജു സാംസണ്‍ 21 പന്തില്‍ 30 റണ്‍സും നേടി. 
 
മുംബൈയ്ക്ക് വേണ്ടി തിലക് വര്‍മ (33 പന്തില്‍ 61), ഇഷാന്‍ കിഷന്‍ (43 പന്തില്‍ 54), കിറോണ്‍ പൊള്ളാര്‍ഡ് (24 പന്തില്‍ 22) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. രാജസ്ഥാന് വേണ്ടി യുസ്വേന്ദ്ര ചഹല്‍, നവ്ദീപ് സൈനി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, പ്രസീത് കൃഷ്ണ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. 
 
രണ്ട് കളികളില്‍ രണ്ട് ജയവുമായി ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രിസ്റ്റ്യൻ സ്റ്റമ്പ്സിനും റിക്കൾട്ടണും ഇടമില്ല, ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ബാറ്ററായാണ് തുടങ്ങിയത്, ഓൾ റൗണ്ടറാക്കി മാറ്റിയത് പാക് സൂപ്പർ ലീഗ്: സൈയിം അയൂബ്

അവർ അപമാനിച്ചു, ഇറങ്ങി പോരേണ്ടി വന്നു, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗില്ലെസ്പി

ഐസിസി ടൂർണമെന്റുകൾക്ക് ഇന്ത്യയ്ക്കെന്നും പ്രത്യേക പരിഗണന, വിമർശനവുമായി ജെയിംസ് നീഷാം

എംസിജി പോലുള്ള വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ കളിക്കേണ്ടത് രഹാനെയേയും പുജാരയേയും പോലെ, ഉപദേശവുമായി ഉത്തപ്പ

അടുത്ത ലേഖനം
Show comments