സഞ്ജുവിനെ തരാം, അശ്വിനെയും ദുബെയേയും വേണമെന്ന് രാജസ്ഥാൻ, ട്രാൻസഫർ വിൻഡോ ചർച്ചകൾ സജീവം

അഭിറാം മനോഹർ
തിങ്കള്‍, 30 ജൂണ്‍ 2025 (19:41 IST)
Sanju Samson CSK AI generated
രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകനായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലേക്ക് പോകുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ഐപിഎല്ലിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്നു. ആദ്യം ആരാധകര്‍ക്കിടയില്‍ മാത്രമുള്ള സംസാരം മാത്രമായിരുന്നു ഇതെങ്കില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുടങ്ങുന്ന സാഹചര്യത്തില്‍ ഇരു ടീമുകളും തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
 
 രവിചന്ദ്ര അശ്വിന്റെ അടുത്ത സുഹൃത്തായ പ്രസന്ന പങ്കുവെച്ച പോസ്റ്റിലൂടെയാണ് സഞ്ജു സാംസണ്‍ ഡീലിനെ പറ്റിയുള്ള വാര്‍ത്തകള്‍ പിന്നെയും സജീവമായിരിക്കുന്നത്. സഞ്ജു സാംസണെ ചെന്നൈ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പകരമായി ശിവം ദുബെയേയും ആര്‍ അശ്വിനെയുമാണ് രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ട് ടൈം ബൗളറെന്ന സേവനം ദുബെയില്‍ നിന്നും ലഭിക്കുമെന്നതും വൈഭവ് സൂര്യവന്‍ഷി കൂടി എത്തിയതോടെ സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനത്തിന് ഭീഷണിവന്നതും ഈ വാര്‍ത്തകളോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
 
 എം എസ് ധോനി ഐപിഎല്ലില്‍ കളി മതിയാക്കുകയാണെങ്കില്‍ താരമൂല്യമുള്ള മുഖം ചെന്നൈയ്ക്ക് ആവശ്യമായുണ്ട്. മലയാളി താരമായതിനാല്‍ സഞ്ജു ചെന്നൈ ആരാധകര്‍ക്കും പ്രിയപ്പെട്ടവനാണ്. കഴിഞ്ഞ സീസണില്‍ റുതുരാജിന് പരിക്കേറ്റതിനാല്‍ എം എസ് ധോനി തന്നെയാണ് ടീമിനെ നയിച്ചിരുന്നത്. സഞ്ജു ചെന്നൈയിലെത്തിയാല്‍ തന്നെ ബാറ്റിംഗ് പൊസിഷന്‍ ഏതാകുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. അതേസമയം സഞ്ജുവിന് പകരം അശ്വിനെ നല്‍കാന്‍ മാത്രമെ ചെന്നൈ തയ്യാറാകുള്ളുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്കിന് മാറ്റമില്ല, ഹേസൽവുഡിന് ആഷസ് പൂർണമായി നഷ്ടമായേക്കും

ഏകദിനത്തിൽ സഞ്ജുവിനെ തഴഞ്ഞത് തെറ്റ്, വിമർശനവുമായി അനിൽ കുംബ്ലെ

ചിലപ്പോള്‍ മൂന്നാമന്‍, ചിലപ്പോള്‍ എട്ടാമന്‍,ഒമ്പതാമനായും ഇറങ്ങി!, ഗംഭീറിന്റെ തട്ടികളി തുടരുന്നു, ടെസ്റ്റിലെ ഇര വാഷിങ്ങ്ടണ്‍ സുന്ദര്‍

India vs Southafrica: 134 പന്തില്‍ 19 റണ്‍സ് !,ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ 100 പന്ത് തികച്ചത് കുല്‍ദീപ് മാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്റെ ലീഡ്

വിക്കറ്റ് വലിച്ചെറിഞ്ഞെന്ന് മാത്രമല്ല റിവ്യു അവസരവും നഷ്ടമാക്കി, പന്ത് വല്ലാത്ത ക്യാപ്റ്റൻ തന്നെയെന്ന് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments