Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരുമായി സഞ്ജുവിനെ ട്രേഡ് ചെയ്യാമെന്ന സാധ്യതയാണ് രാജസ്ഥാന്‍ മുന്നോട്ടുവെച്ചത്

രേണുക വേണു
വ്യാഴം, 14 ഓഗസ്റ്റ് 2025 (11:33 IST)
Sanju Samson: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ താരത്തിനു വേണ്ടി ഇതുവരെ നടന്ന ട്രേഡിങ് ചര്‍ച്ചകളെല്ലാം പരാജയമെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട്. ഒന്നിലേറെ ഫ്രാഞ്ചൈസികളുമായി സഞ്ജുവിനായുള്ള ട്രേഡിങ് ചര്‍ച്ചകള്‍ രാജസ്ഥാന്‍ മാനേജ്‌മെന്റ് നടത്തിയെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സുമായി സഞ്ജുവിനെ ട്രേഡ് ചെയ്യാനാണ് രാജസ്ഥാന്‍ ആലോചിക്കുന്നത്. ഇതിനായി ചെന്നൈ മാനേജ്‌മെന്റിനോടു രഹസ്യ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ സഞ്ജുവിനു പകരം രാജസ്ഥാന്‍ ചോദിച്ച താരങ്ങളെ വിട്ടുകൊടുക്കാന്‍ ചെന്നൈ തയ്യാറായില്ല. 
 
നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരുമായി സഞ്ജുവിനെ ട്രേഡ് ചെയ്യാമെന്ന സാധ്യതയാണ് രാജസ്ഥാന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ മൂന്ന് താരങ്ങളെയും വിടാന്‍ ചെന്നൈ ഒരുക്കമല്ല. ഇതോടെ ചെന്നൈയുമായുള്ള ട്രേഡിങ് സാധ്യതകള്‍ അവസാനിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

LSG vs GT: ലഖ്‌നൗവിനെ വീഴ്ത്തി ഗുജറാത്ത്; പ്രസിദ്ധ് കൃഷ്ണ കളിയിലെ താരം

Rishabh Pant: ഒരു ഉത്തരവാദിത്തവുമില്ലാത്ത ക്യാപ്റ്റൻ; നിരാശപ്പെടുത്തി റിഷഭ് പന്ത്

CSK vs DC: ഒടുവിൽ സഞ്ജു ചേട്ടൻ ഈസ് ബാക്ക്; ചെന്നൈയ്ക്കു ആദ്യ ജയം

Abhishek Sharma: അടിയോടടി വിടാതെ അഭിഷേക് ശർമ; പറത്തിയത് എട്ട് സിക്‌സുകൾ

മുംബൈയുടെ റഡാറിൽ വൈഭവ് സൂര്യവംശി; 15-കാരനായ 'റൺ മെഷീനെ' സ്വന്തമാക്കാൻ നീക്കം സജീവം

അടുത്ത ലേഖനം
Show comments