Webdunia - Bharat's app for daily news and videos

Install App

ക്യാപ്റ്റന്‍സി തന്നാല്‍ തുടരാമെന്ന് ശ്രേയസ് അയ്യര്‍; റിഷഭ് പന്തിനെ മാറ്റില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്, ശ്രേയസ് ആര്‍സിബി നായകസ്ഥാനത്തേക്ക്

Webdunia
വ്യാഴം, 25 നവം‌ബര്‍ 2021 (11:00 IST)
ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബന്ധം ഉപേക്ഷിക്കുന്നു. മഹാലേലത്തിനു മുന്നോടിയായി ശ്രേയസ് അയ്യരെ വിട്ടുകൊടുക്കാനാണ് ഡല്‍ഹിയുടെയും തീരുമാനം. ശ്രേയസ് അയ്യര്‍ മുന്നോട്ടുവച്ച ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് വ്യക്തമാക്കി. 
 
വീണ്ടും നായകനാക്കിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടരാമെന്നായിരുന്നു ശ്രേയസ് അയ്യരുടെ നിലപാട്. എന്നാല്‍, റിഷഭ് പന്ത് നായകസ്ഥാനത്ത് തുടരണമെന്നാണ് ഫ്രാഞ്ചൈസിയുടെ ആഗ്രഹം. നായകസ്ഥാനം തിരിച്ചുകിട്ടിയില്ലെങ്കില്‍ ടീമില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ശ്രേയസ് അയ്യര്‍ അറിയിച്ചിട്ടുണ്ട്. 
 
നേരത്തെ ശ്രേയസ് അയ്യരായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ പ്രവേശിച്ചപ്പോള്‍ റിഷഭ് പന്ത് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പരുക്കില്‍ നിന്ന് മുക്തനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയിട്ടും പന്തിനെ നായകസ്ഥാനത്തു നിന്ന് നീക്കാന്‍ ഫ്രാഞ്ചൈസി തയ്യാറായില്ല. 
 
അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് വിടുന്ന ശ്രേയസ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനാകും. കോലിക്ക് പകരം ശ്രേയസ് അയ്യരിനെ നായകനാക്കാനാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം. ആര്‍സിബി ഫ്രാഞ്ചൈസിയും ശ്രേയസ് അയ്യരും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. കോലിയുടെ പിന്തുണയും ശ്രേയസിനുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അടുത്ത ലേഖനം
Show comments