SRH vs DC: അഭിഷേകിന്റെ വെടിക്കെട്ടിൽ ഉത്തരമില്ലാതെ ഡൽഹി

അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ഹൈദരബാദിനു കൂറ്റൻ സ്‌കോർ സമ്മാനിച്ചത്

WEBDUNIA
ബുധന്‍, 22 ഏപ്രില്‍ 2026 (09:43 IST)
SRH vs DC: ഐപിഎലിൽ വീണ്ടും ബൗണ്ടറി വിരുന്ന്. ഹൈദരബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്‌സ് ഹൈദരബാദ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ പിറന്നത് 437 റൺസ് ! 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 242 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഡൽഹി പൊരുതി നോക്കിയെങ്കിലും നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുക്കാനെ സാധിച്ചുള്ളൂ. 47 റൺസിനാണ് ഹൈദരബാദിന്റെ ജയം. 
 
അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ഹൈദരബാദിനു കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 68 പന്തുകളിൽ 10 വീതം ഫോറുകളും സിക്‌സുകളുമായി 135 റൺസുമായി അഭിഷേക് പുറത്താകാതെ നിന്നു. ഇതോടെ ഐപിഎൽ 2026 സീസണിലെ റൺവേട്ടക്കാരിൽ അഭിഷേക് ഒന്നാമതെത്തി. 
 
ഏഴ് കളികളിൽ നാല് ജയവുമായി പോയിന്റ് ടേബിളിൽ മൂന്നാമതാണ് ഹൈദരബാദ് ഇപ്പോൾ. ആറ് കളികളിൽ മൂന്ന് വീതം ജയവും തോൽവിയുമായി ഡൽഹി അഞ്ചാം സ്ഥാനത്ത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma: ബൗളർമാർക്കു പുല്ലുവില; തല്ലിയോടിച്ച് അഭിഷേക് ശർമ, സെഞ്ചുറി

'ആകെ കളിച്ചിരുന്ന ഒരുത്തനും പോയി'; ചെന്നൈ സൂപ്പർ കിങ്‌സിനു കുനിൻമേൽ കുരു !

Tilak Varma: 'അത് ചൂടായത് തന്നെ'; ഹാർദിക്കിന്റെ 'ചീത്ത' വെളിപ്പെടുത്തി തിലക് വർമ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ലോറസ് നഷ്ടമായത് തലനാരിഴയ്ക്ക്, അൽക്കാരസും സബലേങ്കയും മികച്ച താരങ്ങൾ

മത്സരക്രമത്തിൽ ഗംഭീറിന് അതൃപ്തി; അഫ്ഗാനെതിരെ ടെസ്റ്റിൽ പ്രമുഖർക്ക് വിശ്രമം, 'ബി ടീമിനെ' ഇറക്കാൻ നീക്കം

അടുത്ത ലേഖനം
Show comments