കോലി അടുത്തേക്ക് വരുമ്പോള്‍ എന്റെ നെഞ്ചിടിക്കുകയായിരുന്നു, എന്ത് പറഞ്ഞാലും ഒരക്ഷരം മിണ്ടരുതെന്ന് തീരുമാനിച്ചിരുന്നു; ആ സംഭവത്തെ കുറിച്ച് സൂര്യകുമാര്‍ യാദവ്

Webdunia
ബുധന്‍, 20 ഏപ്രില്‍ 2022 (09:35 IST)
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വിരാട് കോലിയുമായുള്ള സ്ലെഡ്ജിങ്ങിനെ കുറിച്ച് മനസ്സുതുറന്ന് സൂര്യകുമാര്‍ യാദവ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം. സൂര്യകുമാറും കോലിയും പരസ്പരം നോക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 
 
ആ മത്സരത്തില്‍ കോലിയുടെ സ്ലെഡ്ജിങ് മറ്റൊരു തലത്തിലായിരുന്നു. 'എന്തൊക്കെ സംഭവിച്ചാലും ടീമിന് വേണ്ടി കളി ജയിക്കണം. ഒന്നും മിണ്ടരുത്' എന്നാണ് മനസ്സില്‍ പറഞ്ഞിരുന്നതെന്നും സൂര്യകുമാര്‍ യാദവ് പറയുന്നു. 
 
'കോലി എന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ഉള്ളില്‍ നന്നായി പേടിച്ചു. ഞാന്‍ ച്യൂയിങ് ഗം ചവയ്ക്കുകയായിരുന്നു. ഒപ്പം എന്റെ ഹൃദയമിടിപ്പ് കൂടി. ഉള്ളില്‍ സ്വയം ഞാന്‍ പറഞ്ഞു, 'എന്തൊക്കെ സംഭവിച്ചാലും ഒരു വാക്ക് പോലും മറിച്ച് പറയരുത്. വെറും പത്ത് സെക്കന്‍ഡിന്റെ കാര്യമാണ് ഇത്. ഇതൊക്കെ നിമിഷനേരം കൊണ്ട് തീരും. അടുത്ത ഓവര്‍ തുടങ്ങും,'' സൂര്യകുമാര്‍ യാദവ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റ് ക്രിക്കറ്റ് സ്ഥിരമായി 5-6 സ്റ്റേഡിയങ്ങളിൽ മതി, അതാണ് ഹോം അഡ്വാൻഡേജ്, കോലി ഫോർമുല ഇന്ത്യൻ ടീം പിന്തുടരണമെന്ന് അശ്വിൻ

രഞ്ജി കളിക്കാൻ ആകുമെങ്കിൽ എനിക്ക് ഏകദിനത്തിലും കളിക്കാം, ടീം സെലക്ഷനെ വിമർശിച്ച് മുഹമ്മദ് ഷമി

കളിക്കാർ സെലക്ടർമാരെ ഭയക്കുന്ന സാഹചര്യമുണ്ടാകരുത്, ബിസിസിഐക്കെതിരെ അജിങ്ക്യ രഹാനെ

ക്രിസ്റ്റ്യാനോ- മെസ്സി ആരാധകർക്ക് അഭിമാനദിവസം, സ്വന്തമാക്കിയത് വമ്പൻ റെക്കോർഡുകൾ

ഇന്ത്യയ്ക്ക് ഒരു വീക്ക്നെസുണ്ട്, അവർക്ക് കൈ കൊടുക്കാൻ അറിയില്ല, പരിഹസിച്ച് ഓസീസ് വനിതാ, പുരുഷ താരങ്ങൾ

അടുത്ത ലേഖനം
Show comments