Webdunia - Bharat's app for daily news and videos

Install App

ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡ്; പിന്നീട് കൊല്‍ക്കത്ത സ്വന്തമാക്കിയത് അടിസ്ഥാന വിലയ്ക്ക്, ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ് ഉമേഷ് യാദവിന്റെ തലയില്‍ !

Webdunia
ശനി, 2 ഏപ്രില്‍ 2022 (08:48 IST)
ഐപിഎല്‍ 15-ാം സീസണില്‍ എല്ലാവരേയും ഞെട്ടിക്കുകയാണ് ഉമേഷ് യാദവ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി തീപ്പൊരി പോരാട്ടമാണ് ഉമേഷ് യാദവ് നടത്തുന്നത്. ഒരുകാലത്ത് ഇന്ത്യയുടെ കുന്തമുനയായ ഉമേഷിനെ എങ്ങനെ ഉപയോഗിക്കണമെന്ന് കൊല്‍ക്കത്തയ്ക്ക് നന്നായി അറിയാം. അതിന്റെ ഫലമാണ് കഴിഞ്ഞ മൂന്ന് കളികളിലും കണ്ടത്. 
 
ഐപിഎല്‍ മെഗാ താരലേലത്തില്‍ ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡ് ആയ താരമാണ് ഉമേഷ് യാദവ്. ആദ്യ റൗണ്ടില്‍ അടിസ്ഥാന വിലയ്ക്ക് പോലും ഉമേഷിനെ വിളിക്കാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറായില്ല. പിന്നീട് ലേലത്തിന്റെ അവസാനത്തേക്ക് എത്തിയപ്പോള്‍ ഉമേഷ് യാദവ് അണ്‍സോള്‍ഡ് ! ഒടുവില്‍ അണ്‍സോള്‍ഡ് താരങ്ങളുടെ പട്ടികയില്‍ നിന്ന് ഉമേഷ് യാദവിനെ സ്വന്തമാക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് ഉമേഷ് യാദവിനെ കൊല്‍ക്കത്ത ലേലത്തില്‍ വിളിച്ചത്. 
 
മൂന്ന് കളികളില്‍ നിന്ന് എട്ട് വിക്കറ്റാണ് ഉമേഷ് യാദവ് ഇതുവരെ നേടിയിരിക്കുന്നത്. അതായത് ഈ സീസണില്‍ നിലവിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍. വിക്കറ്റ് വേട്ടയില്‍ ഒന്നാമത് നില്‍ക്കുന്ന താരത്തിന് ഐപിഎല്‍ നല്‍കുന്ന പര്‍പ്പിള്‍ ക്യാപ്പ് ഉമേഷ് യാദവിന്റെ തലയിലാണ് ഇരിക്കുന്നത്. അണ്‍സോള്‍ഡ് താരത്തില്‍ നിന്ന് പര്‍പ്പിള്‍ ക്യാപ്പ് താരത്തിലേക്കുള്ള ഉമേഷ് യാദവിന്റെ യാത്ര ആവേശം പകരുന്നതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ

അടുത്ത ലേഖനം
Show comments