ഇത്ര മോശം റെക്കോർഡോ?, ഐപിഎല്ലിൽ ഒരിക്കൽ പോലും ഫിഫ്റ്റിയില്ല, ബൗളിങ്ങിലും സ്ഥിതി ദയനീയം

അഭിറാം മനോഹർ
ഞായര്‍, 5 ഏപ്രില്‍ 2026 (16:55 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറെ അനുഭവസമ്പത്തുള്ള താരമാണെങ്കിലും  ഐപിഎല്ലില്‍ കഴിഞ്ഞ കുറെ നാളുകളായി വാഷിങ്ങ്ടണ്‍ സുന്ദറിന്റെ പ്രകടനം മോശമെന്ന് കണക്കുകള്‍. ഐപിഎല്ലിലും ഇന്ത്യന്‍ ദേശീയ ടീമിലും കളിച്ച് ഏറെ പരിചയസമ്പത്തുണ്ടെങ്കിലും ഐപിഎല്ലില്‍ പ്രതീക്ഷിച്ച നിലവാരമുള്ള പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ താരത്തിനായിട്ടില്ല. ഐപിഎല്ലില്‍ 9 സീസണുകള്‍ പിന്നിട്ടിട്ടും ഒരു അര്‍ധസെഞ്ചുറി പോലും താരം നേടിയിട്ടില്ലെന്ന കണക്കുകളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 49 റണ്‍സാണ് സുന്ദറിന്റെ ഐപിഎല്ലിലെ ഉയര്‍ന്ന സ്‌കോര്‍. അതും 2 തവണ മാത്രമാണ് താരം നേടിയത്. മധ്യനിരയില്‍ 9 വര്‍ഷത്തോളം അവസരം ലഭിച്ചിട്ടാണ് ഈ കണക്കുകള്‍ എന്നതാണ് ശ്രദ്ധേയം
 
ഓള്‍റൗണ്ടറായ താരത്തിന്റെ ബൗളിങ്ങും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല.കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഒരു മത്സരത്തില്‍ 3 വിക്കറ്റ് പോലും നേടാന്‍ താരത്തിനായിട്ടില്ല. ഇതോടെ സ്പിന്‍ ഓള്‍റൗണ്ടറെന്ന താരത്തിന്റെ കാര്യക്ഷമതയേയാണ് ഈ കണക്കുകള്‍ ചോദ്യം ചെയ്യുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൃത്യതയുള്ള ബൗളറാണെങ്കിലും ഐപിഎല്ലില്‍ എന്തുകൊണ്ടാണ് സുന്ദറിന് പ്രകടനം ആവര്‍ത്തിക്കാനാവാത്തത് എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

India Squad for ODI Series: സഞ്ജു ചിത്രത്തിൽ പോലുമില്ല; ഗില്ലിന്റെ ഉപനായകനായി ശ്രേയസ്, രണ്ടാം വിക്കറ്റ് കീപ്പർ ഇഷാൻ

India Test Squad: കെ.എൽ.രാഹുൽ ടെസ്റ്റ് ടീം ഉപനായകൻ

Sanju Samson : ആദ്യ സീസണിലെ തലയ്ക്ക് മുകളിൽ സഞ്ജു, ധോനിയുടെ റെക്കോർഡ് തകർത്തു

വെറുതെ കൊണ്ടുവന്നതല്ലല്ലോ, റുതുവിനെ മാറ്റി സഞ്ജു നായകനാവട്ടെ, പുതിയ ചർച്ചയ്ക്ക് തിരികൊളുത്തി മുൻതാരം

അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും, ഏകദിനത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ സഞ്ജു

അടുത്ത ലേഖനം
Show comments