ബുമ്ര, തിലക്, സൂര്യ അവരെല്ലാം ചാമ്പ്യൻ പ്ലെയേഴ്സ്, തിരിച്ചുവരുമെന്ന് ജയവർധനെ

ജിതിൻരാജ് കെ വി
ഞായര്‍, 3 മെയ് 2026 (16:57 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പരാജയപ്പെട്ട്  പ്ലേ ഓഫ് സാധ്യതകള്‍ ചുരുങ്ങിയെങ്കിലും മുംബൈ ടീമിലെ പ്രധാനതാരങ്ങളെ കൈവിടാതെ ടീം പരിശീലകന്‍ മഹേള ജയവര്‍ധനെ. ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര, തിലക് വര്‍മ തുടങ്ങിയ താരങ്ങളുടെ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ജയവര്‍ധനെയുടെ പ്രതികരണം.
 
സൂര്യകുമാര്‍ യാദവ് ഒരു നല്ല ഇന്നിങ്ങ്‌സ് കളിച്ചാല്‍ അദ്ദേഹത്തിന് താളം വീണ്ടെടുക്കാനാകുമെന്നാണ് ജയവര്‍ധനെ വ്യക്തമാക്കുന്നത്. കുറച്ച് കൂടി നേരം ക്രീസില്‍ ചെലവഴിക്കാനായാല്‍ സൂര്യയ്ക്ക് തിരിച്ചെത്താനാകും. ചിലപ്പോള്‍ കാര്യങ്ങള്‍ നമ്മുടെ വഴിക്ക് നടക്കണമെന്നില്ല. നല്ല രീതിയിലാണ് സൂര്യ തുടങ്ങിയത്. അവന്‍ നിരാശനായിരിക്കും എങ്കിലും കഠിനമായ പരിശ്രമമാണ് അവന്‍ നടത്തുന്നത്. ജയവര്‍ധനെ പറഞ്ഞു. തിലക് വര്‍മ ടീമിനായി വ്യത്യസ്തമായ റോളുകള്‍ കൈകാര്യം ചെയ്ത് പഠിക്കുകയാണെന്നും അദ്ദേഹവും മികച്ച പ്രകടനങ്ങള്‍ നടത്തുമെന്നും ജയവര്‍ധനെ വ്യക്തമാക്കി.
 
 അതേസമയം ബൗളിംഗ് യൂണിറ്റിന്റെ ഒന്നാകെയുള്ള പരാജയമാണ് ബുമ്രയുടെ ബൗളിങ്ങില്‍ പ്രതിഫലിക്കുന്നതെന്നും ഒരു യൂണിറ്റ് എന്ന നിലയില്‍ മുംബൈ ബൗളിംഗ് എത്തുന്നതോടെ ബുമ്ര കൂടുതല്‍ അഗ്രസീവാകുകയും വിക്കറ്റുകള്‍ നേടുകയും ചെയ്യുമെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB vs PBKS : തോറ്റാൽ പഞ്ചാബ് പുറത്ത്, ജയിച്ചാൽ ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിർണായകദിനം

KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത

ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

അടുത്ത ലേഖനം
Show comments