Webdunia - Bharat's app for daily news and videos

Install App

'അച്ഛേടെ ടീം എങ്ങനേലും ജയിക്കണേ'; സാക്ഷിയുടെ മടിയിലിരുന്ന് കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന സിവ, പക്ഷേ തലയുടെ ടീം തോറ്റു

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (11:16 IST)
പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്നലെ ഐപിഎല്ലില്‍ കണ്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചെന്നൈ രണ്ടാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 136 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി വിജയലക്ഷ്യം മറികടന്നത്. 
 
അവസാന നിമിഷം വരെ നെഞ്ചിടിപ്പേറിയ മത്സരമായിരുന്നു ഇന്നലെ നടന്നത്. സ്റ്റേഡിയത്തിലുള്ള കാണികളും ഡഗ്ഔട്ടിലുള്ള താരങ്ങളും അവസാന നിമിഷം വരെ ശ്വാസമടക്കിപ്പിടിച്ച് ഇരിക്കുകയായിരുന്നു. അതിനിടയിലാണ് ക്യാമറ കണ്ണുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷിയുടെയും മകള്‍ സിവയുടെയും അടുത്തേക്ക് തിരിഞ്ഞത്. 
 
കൈ കൂപ്പി കണ്ണുകളടച്ച് പ്രാര്‍ത്ഥിക്കുന്ന സിവയെയാണ് വീഡിയോയില്‍ കാണുന്നത്. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം സിവ തന്നെയായിരുന്നു. അവസാന ഓവറിലാണ് സിവയുടെ പ്രാര്‍ത്ഥന. അച്ഛന്റെ ടീം ജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന സിവയെ ആരാധകരും ഏറ്റെടുത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

അടുത്ത ലേഖനം
Show comments