ഇന്ത്യക്കെതിരായ ഏകദിന ടി20 ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, ഓസീസിന്റെ ഭാവി താരവും ടീമിൽ

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (12:45 IST)
ഇന്ത്യക്കെതിരായ ഏകദിന,ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ആരോൺ ഫിഞ്ച് നായകനായുള്ള 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഓസ്ട്രേലിയയുടെ ഭാവി പ്രതീക്ഷയായി വാഴ്‌ത്തപ്പെടുന്ന യുവ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആദ്യമായി ടീമിൽ സ്ഥാനം നേടി. സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെൽ അടക്കമുള്ള സൂപ്പർ താരങ്ങളും ടീമിൽ ഉണ്ട്.
 
നിലവിൽ റിക്കി പോണ്ടിങ്ങിന് ശേഷം ഓസീസ് കണ്ട ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനെന്ന് വിശേഷിക്കപ്പെടുന്ന കാമറൂൺ ഗ്രീനിന് ടീമിലിടം നേടാനായതാണ് ഇത്തവണത്തെ സവിശേഷത. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 21 ശരാശരിയിലാണ് താരം പന്തെറിയുന്നത്. 17-ാം വയസിലെ അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവും ഗ്രീനിന്റെ പേരിലുണ്ട്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മൂന്ന് വീതം ഏകദിനങ്ങങ്ങളും ടി20യും നാല് ടെസ്റ്റുമാണ് സീരീസിലുള്ളത്. ഇതിൽ ഒരെണ്ണം പകൽ-രാത്രി ടെസ്റ്റാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

'സാങ്കേതിക പിഴവുകളാണ് തോല്‍പ്പിച്ചത്'; കടിച്ചുതൂങ്ങരുത് 'തലമുറമാറ്റ'ത്തില്‍

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെ കിട്ടണം, 2023ലെ പ്രതികാരം വീട്ടാനുണ്ട്: സൂര്യകുമാർ യാദവ്

Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !

അടുത്ത ലേഖനം
Show comments