ഐപിഎൽ ഇംഗ്ലണ്ടിലായാൽ ജോക്ക്‌പോട്ട് അടിക്കുന്നത് രാജസ്ഥാൻ റോയൽസിന്

Webdunia
വെള്ളി, 7 മെയ് 2021 (19:48 IST)
കൊവിഡിനെ തുടർന്ന് ഐപിഎൽ സെപ്‌റ്റംബർ മാസത്തേക്ക് മാറ്റിവെയ്‌ക്കാൻ തീരുമാനമായതോടെ പല ടീമുകളും ഇപ്പോൾ ആശ്വാസത്തിലാണ്. പല ടീമുകളുടെയും പ്രമുഖ താരങ്ങൾ പരിക്ക് മാറി ഈ സമയത്ത് ടീമിൽ തിരിച്ചെത്തും എന്നതാണ് ടീമുകൾക്ക് ആശ്വാസം പകരുന്നത്.
 
ഇന്ത്യയ്ക്ക് പകരം ഇംഗ്ലണ്ടിലോ ഓസ്ട്രേലിയയിലോ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് നിലവിൽ ബിസിസിഐ ആലോചിക്കുന്നത്. മത്സരങ്ങൾ ഇംഗ്ലണ്ടിലാണെങ്കിൽ ഐപിഎല്ലിൽ ഏറ്റവും അപകടകാരികളാവുക സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ആയിരിക്കും.
 
പരിക്കേറ്റ് ടീമിൽ നിന്നും മാറി നിൽക്കുന്ന ഇംഗ്ലണ്ട് താരങ്ങളായ ബെൻ സ്റ്റോക്‌സ്, ജോഫ്രെ ആർച്ചർ എന്നിവരടക്കം ഒരു മിനി ഇംഗ്ലണ്ട് ടീം തന്നെ രാജസ്ഥാൻ നിരയിലുണ്ട്. ജോസ് ബട്ട്‌ലറും ലിയാം ലിവിൻസ്റ്റണും കൂടെ ചേരുമ്പോൾ ടീം ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ അപകടകാരികളാകും.
 
ബൗൺസ് ചെയ്യുന്ന പിച്ചുകളിൽ മുസ്‌തഫിസുർ കൂടുതൽ അപകടകാരിയാകുമെന്നതും പേസ് ഡിപ്പാർട്ട്മെന്റ് തലപ്പത്തേക്ക് ആർച്ചർ മടങ്ങിയെത്തുന്നതും രാജസ്ഥാന് കരുത്താകും. ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ടീമിന്റെ തന്നെ നെടുന്തൂണുകളായ ബെൻ സ്റ്റോക്‌സിന്റെയും ജോസ് ബട്ട്‌ലറിന്റെയും സാന്നിധ്യവും രാജസ്ഥനെ കൂടുതൽ അപകടകാരികളാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs New Zealand: കൈയിലെത്തിയ കളി നശിപ്പിച്ച് ന്യൂസിലൻഡ്; പാക്കിസ്ഥാനു ആശ്വാസം

ഇന്ത്യ ആഗ്രഹിച്ച തുടക്കം സഞ്ജു നൽകി, പ്രകടനത്തെ വാഴ്ത്തി ദിനേശ് കാർത്തിക്

ടീം ആവശ്യപ്പെടുന്ന റോൾ ചെയ്യും, ഒരൊറ്റ നല്ല ഇന്നിങ്ങ്സിനായുള്ള കാത്തിരിപ്പിലായിരുന്നു, ശ്രദ്ധ മുഴുവൻ അടുത്ത മത്സരത്തിൽ : തിലക് വർമ

മഴ കളിമുടക്കിയാൽ വിൻഡീസ് സെമിയിൽ, വില്ലനായത് ദുബെ എറിഞ്ഞ രണ്ടോവറുകൾ

Rinku Singh: ഇന്ത്യൻ ക്രിക്കറ്റർ റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു

അടുത്ത ലേഖനം
Show comments